city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AAP | ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ആം ആദ്‌മി പാർട്ടിക്ക് 16 മില്യൺ ഡോളർ ധനസഹായം നൽകിയെന്ന് ഖാലിസ്ഥാനി ഭീകരൻ പന്നൂൻ; ഡൽഹി സ്‌ഫോടനക്കേസ് പ്രതി ഭുള്ളറെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ആരോപണം

ന്യൂഡെൽഹി: (KasargodVartha) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മദ്യനയ അഴിമതി കേസിൽ കുടുങ്ങി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ ആം ആദ്മി പാർട്ടി (AAP) മറ്റൊരു വിവാദത്തിൽ അകപ്പെട്ടു. 2014 നും 2022 നും ഇടയിൽ 16 മില്യൺ ഡോളർ (133.54 കോടി രൂപ) ഖാലിസ്ഥാനി സംഘടനകൾ ആം ആദ്മി പാർട്ടിക്ക് കൈമാറിയെന്നാണ് പന്നൂൻ വെളിപ്പെടുത്തിയത്.

AAP | ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ആം ആദ്‌മി പാർട്ടിക്ക് 16 മില്യൺ ഡോളർ ധനസഹായം നൽകിയെന്ന് ഖാലിസ്ഥാനി ഭീകരൻ പന്നൂൻ; ഡൽഹി സ്‌ഫോടനക്കേസ് പ്രതി ഭുള്ളറെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ആരോപണം

ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദേവീന്ദർ പാൽ സിംഗ് ഭുള്ളറിൻ്റെ മോചനത്തിനായി ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ പണം ആവശ്യപ്പെട്ടതായി വീഡിയോയിൽ പന്നൂൻ ആരോപിക്കുന്നു. 1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയാണ് ഭുള്ളർ. ഇന്ത്യൻ ചരിത്രത്തിൽ ഭീകരതയുടെയും ദുരന്തത്തിൻ്റെയും വലിയ പ്രതീകമായാണ് ഡൽഹി ബോംബ് സ്‌ഫോടവും ഭുള്ളറും കണക്കാക്കപ്പെടുന്നത്.

2014ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്‌മണ്ട് ഹിൽസിൽ കേജ്‌രിവാളും ഖാലിസ്ഥാൻ അനുകൂല സിഖുകാരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്നും പന്നൂൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായത്തിന് പകരമായി ഭീകരൻ ഭുള്ളറിനെ മോചിപ്പിക്കുമെന്ന് കെജ്‌രിവാൾ വാഗ്ദാനം നൽകിയതെന്ന് പന്നൂൻ വ്യക്തമാക്കി. ഖാലിസ്ഥാനി ഭീകരന്റെ വെളിപ്പെടുത്തലുകൾ ആം ആദ്മി പാർട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും തീവ്രവാദ സംഘടനകളുമായുള്ള അടുപ്പത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തിട്ടും അദ്ദേഹം പദവി ഒഴിയില്ലെന്ന് എഎപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കേജ്‌രിവാളിന് പിന്തുണയുമായി 'മേൻ ഭി കേജ്‌രിവാൾ' കാമ്പെയ്നുമായി പാർട്ടി പ്രവർത്തകർ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വാഹനങ്ങളും പൊതു ഇടങ്ങളും അലങ്കരിക്കുന്നതിനായി സ്റ്റിക്കറുകളും എഎപി പ്രവർത്തകർ സജ്ജീകരിച്ചിട്ടുണ്ട്.


മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി മഹാ റാലി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് 31 ന് റാലി നടത്താൻ കെജ്‌രിവാളിൽ നിന്ന് തനിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും അത് വിജയിപ്പിക്കുമെന്നും എഎപി ദേശീയ ജനറൽ സെക്രട്ടറി ഡോ സന്ദീപ് പഥക് പറഞ്ഞു. പ്രതിഷേധ റാലി വിജയിപ്പിക്കുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കൗൺസിലർമാർ അടക്കം പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ മാർച്ച് 26ന് നടക്കും.

മാർച്ച് 27-28 തീയതികളിൽ എംഎൽഎമാർക്കും കൗൺസിലർമാർക്കുമൊപ്പം സോണൽ തല സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ എഎപി നേതാക്കൾ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 31 ന് രാംലീല മൈതാനത്ത് ഓരോ ബൂത്തിൽ നിന്നും പത്ത് പേരെ അണിനിരത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടിക്ക് ഏകദേശം 14,000 ബൂത്തുകൾ ഉണ്ട്. ഓരോ ബൂത്തിൽ നിന്നും 10 പേർ വീതമുണ്ടെങ്കിൽ രാംലീല മൈതാനത്ത് എത്തുന്നവരുടെ എണ്ണം 1.5 ലക്ഷം വരുമെന്ന് നേതാക്കൾ പറയുന്നു. റാലിയിൽ പാർട്ടി നേതാക്കളോടും മറ്റും കറുത്ത റിബൺ ധരിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.

Keywords: News, National,  New Delhi, Allegations, Political Turmoil, Aam Aadmi Party (AAP), Controversy, US, Khalistani Terrorist, Gurpatwant Singh Pannun, Pannun claims Khalistanis funded AAP with $16 million, Kejriwal offered Bhullar's release.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia