Accident | കാട്ടുപന്നി കുറുകെ ചാടി; ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Mar 11, 2023, 07:53 IST
പാലക്കാട്: (www.kasargodvartha.com) കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അബ്ദുല്‍ ഹകീമാണ് മരിച്ചത്. വടക്കഞ്ചേരി ആയക്കാട് സ്‌കൂളിന് സമീപത്ത് രാത്രി 9.30 മണിയോടെയാണ് സംഭവം.
പന്നിയെ ഇടിച്ചതോടെ ഓടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടോറിക്ഷയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് എന്നിവര്‍ക്ക് പരുക്കേറ്റു.
Keywords: Palakkad, News, National, Accident, Death, Injured, Auto Driver, Palakkad: Autorikshaw driver died in road accident.