പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍, സ്വാമി വിശുദ്ധാനന്ദയ്ക്കും കെ.ജി.ജയനും പത്മശ്രീ
Jan 26, 2019, 14:48 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 26/01/2019) 2019ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകന്‍ കെ.ജി. ജയനും പദ്മശ്രീ പുരസ്‌കാരം നല്‍കും.
മഹാരാഷ്ട്രയിലെ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ ബല്‍വന്ദ് മൊറോഷ്‌വര്‍ പുരന്ദെ, ഛത്തിസ്ഗഢിലെ നാടോടി സംഗീതജ്ഞ തീജന്‍ ബായി, ആഫ്രിക്കന്‍ രാജ്യമായ ദിബുട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗുല്ല, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ അനില്‍കുമാര്‍ മണിഭായി നായിക്, എന്നിവര്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
അന്തരിച്ച പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷണ്‍ നല്‍കും. പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ.കെ. മുഹമ്മദാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് പുരസ്‌കാരമെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. സിനിമാജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ ഊര്‍ജ്ജം നല്‍കുന്നതാണ് പുരസ്‌കാരമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Actor, Award, Padma award 2019 announced