city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ പടന്ന സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: (www.kasargodvartha.com 14.04.2017) ഐ എസ് ഭീകരരുടെ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐ എസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തിലാണ് കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സംശയിക്കുന്നത്.

ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന പടന്ന വടക്കേപുറത്തെ ടി കെ മുര്‍ശിദ് മുഹമ്മദ് (25) കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചത്. സ്ഥിരമായി സന്ദേശം ലഭിക്കാറുള്ള നമ്പറില്‍ നിന്നല്ല സന്ദേശം ലഭിച്ചതെന്നും അത് കൊണ്ട് തന്നെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. മാസങ്ങള്‍ക്ക് മുമ്പ് പടന്നയിലെ തന്നെ ഹഫീസ് എന്ന യുവാവ് അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഐ എസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ പടന്ന സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കള്‍ തിരിച്ച് മെസേജ് അയച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചാല്‍ മാത്രമേ ഔദ്യോഗികമായി മരണം സ്ഥിരീകിരിക്കാന്‍ കഴിയുകയുള്ളൂ. പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍, തങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളതെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് ഐ എസ് കേന്ദ്രത്തില്‍ അമേരിക്ക ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു 43 ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഐ എസ് ഭീകര കേന്ദ്രത്തിലാണ് അമേരിക്ക കൂറ്റന്‍ ബോംബ് പ്രയോഗിച്ചത്.

കേരളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നവര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. ഐ എസ് ഒളികേന്ദ്രങ്ങളില്‍ ജിബിയു 43 ബോംബ് പ്രയോഗിച്ചതായി അഫ്ഗാനിസ്ഥാലെ യുഎസ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ കനത്ത നാശം ഉണ്ടായതായി പറയുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasragod, News, Kerala, Attack, Youth, Died, Killed, Report, Is, Suspected, Bomb, Padanna native dead in Afghanistan MOAB attack.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia