city-gold-ad-for-blogger

കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്: പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഉപരാഷ്ട്രപതിയെ കണ്ടു; വ്യാഴാഴ്ച ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എംപി

ന്യൂഡല്‍ഹി: (www.kasargodvartha.com 25.07.2018) കേന്ദ്രസര്‍വകലാശാലയ്ക്ക് അനുബന്ധമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആധുകനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളജ് കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടു. സര്‍വകലാശാല മെഡിക്കല്‍ കോളജ് കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന് സര്‍വ്വകക്ഷി സംഘം ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്: പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഉപരാഷ്ട്രപതിയെ കണ്ടു; വ്യാഴാഴ്ച ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എംപി

നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലും ഇല്ല. വിദഗ്ദ ചികിത്സയ്ക്ക് ജനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ജനങ്ങളടക്കം അധിവസിക്കുന്ന കാസര്‍കോട്ട് തന്നെ മെഡിക്കല്‍ കേളജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍വകക്ഷി സംഘം നായിഡുവിനെ അറിയിച്ചു.

ഉപരാഷ്ട്രപതി കാസര്‍കോട് വന്ന സമയത്ത് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നും പി കരുണാതകരന്‍ എംപി അറിയിച്ചു.

ദക്ഷിണ കന്നഡ എംപി നളീന്‍ കുമാര്‍ കട്ടീല്‍, കണ്ണൂര്‍ എംപി പി കെ ശ്രീമതി ടീച്ചര്‍, തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതിയെ കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  P. Karunakaran-MP, Kasaragod, National, Central university medical college: All-party team visits vice president 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia