അഴിമതി കേസില്‍ ചിദംബരത്തിന് തിരിച്ചടി; അറസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചില്ല
Aug 21, 2019, 12:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 21.08.2019) ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടിയായി കേസ്. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ബുധനാഴ്ച 10.30 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കാട്ടി ചിദംബരം സുപ്രീം കോടതിയെ സമീപിച്ച ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഉടന്‍ ഉത്തരവിറക്കാനാവില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ട ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പരിഗണിച്ചേക്കും.
ഡെല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു.
ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വഴിയൊരുക്കിയതിന്റെ പ്രതിഫലമായി കോഴപ്പണവും പദവികളും ലഭിച്ചതാണ് കേസ്.ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.
ചിദംബരത്തിന്റെ ഡല്‍ഹിയിലെ ജോര്‍ബാഗ് വീട്ടില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് ആദ്യം ആറംഗ സിബിഐ സംഘവും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും എത്തിയത്. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് മടങ്ങി പോയ സിബിഐ സംഘം വീണ്ടും വീട്ടിലെത്തി നോട്ടീസ് പതിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ വീണ്ടും സിബിഐ സംഘം എത്തുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെ 10.30 വരെ സിബിഐ നടപടികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് അദ്ദേഹം ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തുകയും കുറച്ച് സമയം അവിടെ തങ്ങിയ ശേഷം ചിദംബരത്തെ കാണാതെ സിബിഐ മടങ്ങുകയായിരുന്നു. എന്നാല്‍ ചിദംബരത്തിന്റെ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കവെ സിബിഐ ഡയറക്ടര്‍ക്ക് അതുവരെ അറസ്റ്റ് നടപടി പാടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അര്‍ഷദീപ് ഖുഖാന നേരത്തെ കത്ത് നല്കിയിരുന്നു.
അതേ സമയം ചൊവ്വാഴ്ച്ച അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ 'രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം' എന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് പതിച്ചതിനെ ചോദ്യം ചെയ്തിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ കത്തിലൂടെ ചോദിച്ചു. സുപ്രീംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ എടുക്കരുതെന്നും അഭിഭാഷകന്‍ സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മാത്രമല്ല എന്റ കക്ഷി അദ്ദേഹത്തിന് നിയമത്തിലൂടെ ലഭ്യമാകുന്ന അവകാശങ്ങള്‍ വിനിയോഗിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ അടിയന്തര ആശ്വാസം ആവശ്യപ്പെട്ട് കൊണ്ട് ചൊവ്വാഴ്ച തന്നെ അദ്ദേഹം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കത്തില്‍ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ഐഎന്‍എക്‌സ് കേസുമായി ബന്ധപ്പെട്ട് പല തവണ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു.
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ മുന്‍പാകെയാകും സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ അറസ്റ്റ് ചെയ്യാനുള്ള ആവശ്യം ഉന്നയിക്കുക. ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എന്‍ഫോഴ്സ്മെന്റും എതിര്‍ക്കും.
കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും കോടതിയുടെ മുമ്പാകെ ചിദംബരം ഉന്നയിച്ചേക്കും.
അതിനിടെ ചിദംബരത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, National, New Delhi, arrest, case, court, Minister, Corruption, Bribe, P Chidambaram likely to Arrested in INX Media Case < !- START disable copy paste -->