Protest | 'ജനാധിപത്യം അപകടത്തില്‍'; രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച് നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ അറസ്റ്റില്‍
Mar 24, 2023, 17:35 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) 'ജനാധിപത്യം അപകടത്തിലാണ്' എന്ന ബാനറുമായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച് നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള 42 ഓളം പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി ശിവദാസന്‍, എഎ റഹീം, എഎം ആരിഫ്, കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ എംപിമാരും അറസ്റ്റിലായിട്ടുണ്ട്.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിലും അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷം മാര്‍ച് നടത്തിയത്. പ്രതിഷേധക്കാരെ തടയാന്‍ ശക്തമായ സുരക്ഷയാണ് വിജയ് ചൗക്കില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എംപിമാരെ തടഞ്ഞുനിര്‍ത്തി ബസില്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മാര്‍ചിന് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രപതിയും കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിരുന്നില്ല. 12 പ്രതിപക്ഷ പാര്‍ടികളുടെ അംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ മാര്‍ചിന് മുമ്പ് യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധ മാർചിനിടെ അറസ്റ്റിലായ എംപിമാരെ പിന്നീട് വിട്ടയച്ചു.

(Updated)
Keywords: News, National, Top-Headlines, New Delhi, Protest, Political-News, Politics, Political Party, Congress, Rajmohan Unnithan, Controversy, BJP, Opposition MPs March To Rashtrapati Bhavan.
< !- START disable copy paste -->