city-gold-ad-for-blogger

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 11.11.2020) ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍

കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാവും. ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സിനിമാ, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍ക്കും ഇതു ബാധകമായിരിക്കും.


ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ വിനിമയ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ആധികാരിക സംഘടനയായ കോം ഇന്ത്യ കഴിഞ്ഞ നവംബര്‍ മാസത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പു മന്ത്രി പ്രകാശ് ജാവ്‌ദേക്കറെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

കോം ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കേരളത്തില്‍നിന്നുള്ള 12 എംപിമാര്‍ ഉള്‍പ്പെട്ട മറ്റൊരു നിവേദനവും തോമസ് ചാഴികാടന്‍ എംപി, കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് കൈമാറിയിരുന്നു. ദേശീയ തലത്തിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സംഘടകള്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിലെ ആവശ്യങ്ങളാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Keywords: News, New Delhi, National, Online News, Top-Headlines, Online News Portals Content providers Now Under central Government Regulation 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia