city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ONGC recruitment | ഒഎന്‍ജിസിയില്‍ ജോലി നേടാനുള്ള ബംപര്‍ അവസരം; വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 1,80,000 രൂപ വരെ; അറിയേണ്ടതെല്ലാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കംപനി (ONGC) വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2022 പരീക്ഷ (GATE Score-2022) യില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 12 ആണ് അപേക്ഷകള്‍ സമര്‍പിക്കാനുള്ള അവസാന തീയതി. യോഗ്യതാ വിശദാംശങ്ങള്‍, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ പരിശോധിക്കാം.
               
ONGC recruitment | ഒഎന്‍ജിസിയില്‍ ജോലി നേടാനുള്ള ബംപര്‍ അവസരം; വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 1,80,000 രൂപ വരെ; അറിയേണ്ടതെല്ലാം

പ്രധാനപ്പെട്ട തീയതികള്‍:

അപേക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച തീയതി: സെപ്റ്റംബര്‍ 22.
അവസാന തീയതി: ഒക്ടോബര്‍ 12.

ഒഴിവുകള്‍:

ഇ1 ലെവലില്‍ എന്‍ജിനീയറിങ്, ജിയോ സയന്‍സ് വിഷയങ്ങളില്‍ ഗ്രാജ്വേറ്റ് ട്രെയിനിമാരുടെ 871 ഒഴിവുകളിലേക്കാണ് നിയമനം.

എഇഇ- 641 തസ്തികകള്‍
കെമിസ്റ്റ്- 39 തസ്തികകള്‍ പിജി (കെമിസ്ട്രി)
ജിയോളജിസ്റ്റ്- 55 തസ്തികകള്‍
ജിയോഫിസിസ്റ്റ്- 78 തസ്തികകള്‍ പിജി (അനുയോജ്യമായ വിഷയങ്ങളില്‍)
പ്രോഗ്രാമിംഗ് ഓഫീസര്‍- 13 തസ്തികകള്‍
മെറ്റീരിയല്‍സ് മാനജ്മെന്റ് ഓഫീസര്‍- 32 തസ്തികകള്‍
ട്രാന്‍സ്പോര്‍ട് ഓഫീസര്‍- 13 തസ്തികകള്‍.

വിദ്യാഭ്യാസ യോഗ്യത:

കുറഞ്ഞത് 60 ശതമാനം മാര്‍കോടെ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പിജി, ഡിപ്ലോമ/ ബിരുദം/ എംസിഎ, ബിരുദം. ഓരോ പോസ്റ്റിനും വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുന്നതിന് നോടിഫികേഷന്‍ പരിശോധിക്കുക.

ശമ്പളം:

അടിസ്ഥാന ശമ്പളം 60,000 -1,80,000 രൂപ. മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

എങ്ങനെ അപേക്ഷിക്കാം:

1. ഒഎന്‍ജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www(dot)ongcindia(dot)com സന്ദര്‍ശിക്കുക.
2. Online Registration for Recruitment of GTs in Geoscience & Engineering disciplines (E1 Level) through GATE-2022 22 Sep, 2022
എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
3. അപേക്ഷ പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം. തുടര്‍ന്ന് സമര്‍പിക്കുകയും ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട് എടുക്കുകയും ചെയ്യുക.

ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് പരമാവധി മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്:


ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിന്: 300 രൂപ. എസ്ടി/എസ്സി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

വിശദമായ വിവരങ്ങള്‍ പരിശോധിക്കുന്നതിന് സന്ദര്‍ശിക്കുക:
https://recruitment(dot)ongc(dot)co(dot)in/AEE/InstructionDocument/Employment_News_Ad_English(dot)pdf

You Might Also Like:

Keywords:  Latest-News, National, Top-Headlines, Recruitment, Job, New Delhi, Government of India, India, Oil, Petrol, Work, Oil and Natural Gas Corporation, ONGC Recruitment 2022, ONGC recruitment 2022: Application invited for 871 vacancies, Salary up to Rs 1,80,000.
 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia