city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹാരാഷ്ട്രയിൽ ആശങ്ക; കോവിഡ് കേസുകളിൽ 37 ശതമാനവും ഒമിക്രോൺ; സ്ഥിരീകരിച്ചതിൽ 93 പേർ പൂർണമായും വാക്സിനേഷൻ എടുത്തവർ; എത്ര വേഗത്തിൽ പടരുന്നുവെന്നാണ് സംഖ്യകൾ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ

മുംബൈ: (www.kasargodvartha.com 31.12.2021) ഡിസംബർ 21 മുതൽ ഡിസംബർ 22 വരെയുള്ള മുംബൈയിലെ കോവിഡ് പോസിറ്റീവ് കേസുകളിൽ മൂന്നിലൊന്നും ഒമിക്രോൺ വകഭേദങ്ങളാണെന്ന് ബ്രിഹൻ മുംബൈ മുൻസിപൽ കോർപറേഷൻ (ബിഎംസി) വെള്ളിയാഴ്ച അറിയിച്ചു. ശേഖരിച്ച 375 സാംപിളുകളിൽ 37 ശതമാനവും (141 കേസ്) ഒമിക്രോൺ ആണെന്ന് കണ്ടെത്തി. അതേസമയം ഇവരുടെ യാത്രാ ചരിത്രമൊന്നും കണ്ടെത്തിയിട്ടില്ല.
 
മഹാരാഷ്ട്രയിൽ ആശങ്ക; കോവിഡ് കേസുകളിൽ 37 ശതമാനവും ഒമിക്രോൺ; സ്ഥിരീകരിച്ചതിൽ 93 പേർ പൂർണമായും വാക്സിനേഷൻ എടുത്തവർ; എത്ര വേഗത്തിൽ പടരുന്നുവെന്നാണ് സംഖ്യകൾ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ

ഒമിക്രോൺ വകഭേദം ഇതിനകം സമൂഹത്തിൽ എത്രത്തോളം വ്യാപകമാണെന്നും അത് എത്ര വേഗത്തിൽ പടരുന്നുവെന്നുമാണ് ഈ സംഖ്യകൾ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

141 ഒമിക്രോൺ കേസുകളിൽ 89 പേർ പുരുഷന്മാരും 52 പേർ സ്ത്രീകളുമാണ്. ഇതിൽ 93 പേർ പൂർണമായും വാക്സിനേഷൻ എടുത്തവരാണ്, മൂന്ന് പേർ ഒരു ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഏഴ് പേർക്ക് മിതമായ ലക്ഷണങ്ങളും, 39 പേർക്ക് നേരിയ ലക്ഷണങ്ങളുമുണ്ട്, 95 പേർക്ക് ലക്ഷണമില്ല. മിതമായ രോഗലക്ഷണങ്ങളുള്ള ഏഴ് രോഗികളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്ന് ബിഎംസി പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് കുതിച്ചുചാട്ടത്തെ ചെറുക്കുന്നതിന് പുതുവർഷ പാർടികളിലും പൊതുവേദികളിലും കൂട്ടംകൂടുന്നത് തടയാൻ മുംബൈയും മറ്റ് നഗരങ്ങളും പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന നഗരങ്ങളിലും രാത്രി കർഫ്യൂ ഏർപെടുത്തിയിട്ടുണ്ട്. 

Keywords:  National, News, Mumbai, COVID-19, Corona, Top-Headlines, Health-Department, One third Covid samples are Omicron in Maharashtra.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia