city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ യുദ്ധവിമാനത്തിലുണ്ടായിരുന്നത് മലയാളി പൈലറ്റ്

ന്യൂഡല്‍ഹി: (www.kasargodvartha.com 25.05.2017) ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ യുദ്ധവിമാനത്തിലെ പൈലറ്റിരൊരാള്‍ കോഴിക്കോട് സ്വദേശി. അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിക്കു സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണുണ്ടായിരുന്നത്. ഇതിലൊരാള്‍ കോഴിട് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആയിരുന്നു. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍.

ചൈനീസ് അതിര്‍ത്തിക്ക് സമീപം വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താന്‍ സൈന്യം ശ്രമം നടത്തുന്നുണ്ട്. പന്നിയൂര്‍കുളം വള്ളിക്കുന്ന് പറമ്പില്‍ സഹദേവന്‍ - ജയശ്രീ ദമ്പതികളുടെ മകനാണ് കാണാതായ അച്ചുദേവ്. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് ശ്രീകാര്യത്തിനു സമീപമാണ് താമസം. വിവരമറിഞ്ഞ് അച്ചുദേവിന്റെ മാതാപിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേനാ താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ യുദ്ധവിമാനത്തിലുണ്ടായിരുന്നത് മലയാളി പൈലറ്റ്


രണ്ടു വൈമാനികര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള സൗകര്യമാണ് കാണാതായ സുഖോയിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് വിമാനത്തെ കുറിച്ച് യാതൊരു വിവരവുമില്ല.

അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒമ്പത് സംഘങ്ങളും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു. കനത്ത മഴ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. വിമാനം ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ് വ്യോമസേന കരുതുന്നത്.

അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യയുടെ യുദ്ധവിമാനം കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. വിമാനത്തിനായുള്ള തിരച്ചിലില്‍ ചൈന ഇന്ത്യയെ സഹായിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, National, China, India, New Delhi, One of the missing Sukhoi pilot hails from Kozhikode, Sukhoy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia