city-gold-ad-for-blogger

Vegetable Price | ഓണം അടുത്തെത്തി; തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില കുതിച്ചുയരുന്നു, ആവശ്യക്കാര്‍ കൂടിയതാണ് ഇതിന് കാരണമെന്ന് വ്യാപാരികള്‍

ചെന്നൈ: (www.kasargodvartha.com) ഓണത്തെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില കുതിച്ചുയരുന്നു. ആവശ്യക്കാര്‍ കൂടിയതാണ് പച്ചക്കറികള്‍ക്ക് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വിവരം. തേവാരം, ചിന്നമന്നൂര്‍, കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്.

ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നത്. കേരളത്തിലേക്കുള്‍പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിന് മഴയും മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു.

Vegetable Price | ഓണം അടുത്തെത്തി; തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില കുതിച്ചുയരുന്നു, ആവശ്യക്കാര്‍ കൂടിയതാണ് ഇതിന് കാരണമെന്ന് വ്യാപാരികള്‍

കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയില്ലെങ്കില്‍ എല്ലാ വര്‍ഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നല്‍കേണ്ടി വരില്ലെന്നാണ് തമിഴ്നാട്ടില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

Keywords: Chennai, News, National, Onam, Onam-Culture, Onam-Food, Top-Headlines, Business, Price, Onam: Vegetable prices hiked in Tamil Nadu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia