വീണ്ടും കടുത്ത പനി; ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 18.08.2021) ഇന്‍ഡ്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച പാനിപ്പത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വര്‍ധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പാനിപ്പത്തിലെ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നീരജ് വേദിയില്‍ നിന്ന് ഇറങ്ങി. പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡെല്‍ഹിയില്‍ നിന്ന് ആരംഭിച്ച കാര്‍ റാലിയില്‍ പങ്കെടുത്ത് ആറു മണിക്കൂര്‍ കൊണ്ടാണ് നീരജ് പാനിപ്പത്തിലെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കോവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.
പാനിപ്പത്തില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് നീരജിന്റെ ജന്മനാട്. നിലവില്‍ നീരജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.
Keywords: News, National, India, New Delhi, Top-Headlines, Sports, Olympics-Games-2021, Independence-Day-2021, Hospital, Treatment, Fever, Olympic gold medalist Neeraj Chopra admitted to Panipat hospital, under high fever