ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് കൊലപാതകം,വീണു കിടന്ന മാങ്ങയെടുത്തതിനു ദളിത് വയോധികയെ അടിച്ചു കൊന്നു
Jun 26, 2018, 22:18 IST
ലക്‌നോ:(www.kasargodvartha.com 26/06/2018) വീണ്ടും ദളിത് കൊലപാതകം. ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ മാന്തോട്ടത്തില്‍ വീണു കിടന്ന മാമ്പഴം എടുത്തതിനു ദളിത് വയോധികയെ അടിച്ചു കൊന്നു. അറുപത്തിയഞ്ചു കാരിയായ റാണി ദേവി കന്നുകാലിക്ക് പുല്ല് പറിക്കുവാന്‍ മാന്തോപ്പില്‍ എത്തിയതായിരുന്നു. നിലത്തുകിടന്ന മാമ്പഴം കഴിക്കുന്നതുകണ്ട തോട്ടം ഉടമ റാണി ദേവിയെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ അവശയായ റാണി ദേവി വീട്ടിലെത്തിയതോടെ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇവരെ അടുത്ത ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നും റാണി ദേവിയെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഉയര്‍ന്ന ജാതിക്കാരനായ മാന്തോട്ടത്തിന്റെ ഉടമയാണ് വയോധികയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uthar Pradesh, National, Top-Headlines, Murder, Hospital, Police, Case,Old Dalit Women murder in Uttar Pradesh