Blast | സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരുക്ക്
Nov 17, 2023, 09:06 IST
റൂര്‍ക്കേല: (KVAARTHA) ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപോര്‍ടുണ്ട്. കുളുംഗ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഏരിയയിലെ പുലര്‍ച്ചെ ശുഭ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം നടന്നത്.
രാത്രി ഷിഫ്റ്റില്‍ ജോലിയിലുണ്ടായിരുന്ന ചിന്മയ ബെഹറ എന്ന യുവാവാണ് മരിച്ചത്. വന്‍ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപോര്‍ട്. സ്‌ഫോടനത്തില്‍ പ്ലാന്റിലെ ചൂളയുടെ ഒരു ഭാഗം തകര്‍ന്നു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
Keywords: Odisha, Injured, Explosion, Blast, Fire, News, National, National News, Accident, Death, Odisha: 1 Died, 2 Injured In Explosion At Steel Plant.