അവസാനമില്ലാതെ പെഗാസസ് വിവാദം; ദേശീയ സുരക്ഷ കൗൺസിൽ ഫൻഡ് ഉപയോഗിച്ചാണ് ചാര സോഫ്റ്റ് വെയർ വാങ്ങിയതെന്ന പ്രസ്താവനയിൽ ഉറച്ച് പ്രശാന്ത് ഭൂഷൺ
Jul 24, 2021, 11:21 IST
ന്യൂഡെൽഹി: (www.kasargodvartha.com 24.07.2021) പെഗാസെസ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഉറച്ച് നിന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫൻഡ് ഉപയോഗിച്ചാണ് സർകാർ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടറടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരം ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്ത് 300 പേര്‍ ഫോണ്‍ ചോര്‍ത്തലിനിരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപോര്‍ട് പുറത്ത് വരുന്നതിന് മുമ്പ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.
Keywords: News, New Delhi, National, India, NSCS, Pegasus, Prashant Bhushan, NSCS fund used for buying Pegasus, alleges Prashant Bhushan.
< !- START disable copy paste -->