വിമാനത്തില്‍ മാത്രമല്ല, ട്രെയിന്‍ യാത്രയിലും ലഗേജിന് നിയന്ത്രണം; അളവിലും ലഗേജിന്റെ വലിപ്പത്തിലും വരെ നിയന്ത്രണമുണ്ട്, ലംഘിച്ചാല്‍ ആറിരട്ടി പിഴ
Jun 6, 2018, 14:35 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 06.06.2018) ട്രെയിന്‍ യാത്രയിലും ലഗേജിന് നിയന്ത്രണമേര്‍പ്പെടുത്തി. ലഗേജിന്റെ അളവിലും വലിപ്പത്തിലും വരെ നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചാല്‍ ആറിരട്ടിയാണ് പിഴ. ലഗേജുകളുടെ ആധിക്യംകൊണ്ട് കംപാര്‍ട്ടുമെന്റില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം ഇല്ലാതാക്കാനാണ് നടപടിയെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നു.
പ്രത്യേക ചാര്‍ജ് നല്‍കാതെ സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്ക് 40 കിലോഗ്രാംവരെ ഭാരമുള്ള ബാഗ് കൊണ്ടുപോകാം. സെക്കന്‍ഡ് ക്ലാസ് ജനറല്‍ യാത്രക്കാര്‍ക്ക് 35 കിലോയാണ് സൗജന്യമായി കൂടെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. എസി ഫസ്റ്റക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോയും എസി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോയുമാണ് സൗജന്യമായി കൂടെകൊണ്ടുപോകാന്‍ കഴിയുക.
ഇതിനുപുറമെ, പ്രത്യേക ചാര്‍ജ് നല്‍കി സ്ലീപ്പര്‍ ക്ലാസുകാര്‍ക്ക് പരമാവധി 80 കിലോയും ജനറല്‍ യാത്രക്കാര്‍ക്ക് 70 കിലോയും കൊണ്ടുപോകാവുന്നതാണ്. കൊണ്ടുപോകുന്ന ബാഗിന്റെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. ബാഗിന്റെ പരമാവധി നീളം 100 സെന്റീമീറ്റര്‍, വീതി 60 സെന്റീമീറ്റര്‍, ഉയരം 25 സെന്റീമിറ്റര്‍ എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Top-Headlines, News, Train, Now, rail passengers to pay six-time penalty for carrying excess luggage.