city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Video | ക്ലാസ് നടക്കവേ വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചതായി ആരോപണം; രോഷത്തോടെ പ്രതികരിച്ച് ആണ്‍കുട്ടി; 'നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല സര്‍, അതും ഇത്ര മോശമായ രീതിയില്‍'; വൈറലായി വീഡിയോ

ബെംഗ്‌ളൂറു: (www.kasargodvartha.com) ക്ലാസ് നടക്കവേ മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചതായി ആരോപണം. പിന്നാലെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു. വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്ന് പ്രഫസര്‍ ചോദിച്ചുവെന്നും മുസ്ലിം നാമം കേട്ടപ്പോള്‍ 'ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ'യെന്ന് അധ്യാപകന്‍ ചോദിച്ചെന്നുമാണ് ആരോപണം. ഇതാണ് വിവാദമായത്. 

മതത്തിന്റെ പേരില്‍ തന്നെ തീവ്രവാദിയായി മുദ്രകുത്തിയ അധ്യാപകനെതിരെ വിദ്യാര്‍ഥി ശബ്ദമുയര്‍ത്തുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി വീഡിയോ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

'26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാല്‍ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍. അത് അത്രയ്ക്ക് രസകരമല്ല സര്‍'- എന്നാണ് വിദ്യാര്‍ഥി മറുപടി നല്‍കുന്നത്. 

Video | ക്ലാസ് നടക്കവേ വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദിയെന്ന് വിളിച്ചതായി ആരോപണം; രോഷത്തോടെ പ്രതികരിച്ച് ആണ്‍കുട്ടി; 'നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല സര്‍, അതും ഇത്ര മോശമായ രീതിയില്‍'; വൈറലായി വീഡിയോ


വിദ്യാര്‍ഥി പ്രതികരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയ അധ്യാപകന്‍ നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞു ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മകന്റെ മുഖത്ത് നോക്കി നിങ്ങള്‍ ഭീകരവാദിയെന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം. വിദ്യാര്‍ഥിയോട് അധ്യാപകന്‍ മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇത്രയധികം ആളുകളുടെ മുന്നില്‍വച്ച് നിങ്ങള്‍ക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാന്‍ തോന്നി? നിങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. അങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ എങ്ങനെ ധൈര്യപ്പെടുന്നുവെന്നും വിദ്യാര്‍ഥി ചോദിക്കുന്നു. 

നിങ്ങളുടെ ക്ഷമാപണം നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാര്‍ഥി പറയുന്നുണ്ട്. മറ്റു വിദ്യാര്‍ഥികളെല്ലാം ഇതു മിണ്ടാതെ കേട്ടുകൊണ്ടിരിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. 

Keywords:  news,National,India,Top-Headlines,Video,Karnataka,Social-Media,Student, Students,Teacher,class,Allegation,complaint, 'Not funny': Muslim student lashes out at teacher for calling him 'terrorist' at Karnataka university, Watch

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia