Arrest | എലിയെ ബൈക്ക് കയറ്റി കൊല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ; വിവാദമായതോടെ വിട്ടയച്ചു; മറ്റൊരു കേസിലാണ് പിടികൂടിയതെന്ന വിശദീകരണവുമായി പൊലീസ്
Jul 25, 2023, 13:16 IST
നോയിഡ: (www.kasargodvartha.com) യുപിയിലെ നോയിഡയിൽ എലിയെ ബൈക്ക് കയറ്റി കൊല്ലുന്ന വീഡിയോ വൈറലായതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായതോടെ വിശദീകരണവുമായി നോയിഡ പൊലീസ് രംഗത്തെത്തി. പൊലീസിന്റേത് ശരിയായ നടപടിയെല്ലന്നായിരുന്നു നെറ്റിൻസൻസിന്റെ പ്രതികരണം. എന്നാൽ സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിക്കുന്നതായും മറ്റൊരു കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.
സൈനുൽ ആബിദീന്‍ (24) എന്ന ഭക്ഷണശാല നടത്തുന്നയാളാണ് ഞായറാഴ്ച അറസ്റ്റിലായത്. 'ഒരുമാസം മുന്‍പാണ് സൈനുല്‍ ആബിദീന്‍ റോഡിന് കുറുകെ വന്ന എലിയെ ബൈക്ക് കയറ്റി കൊന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരുസംഘം വീട്ടില്‍ കയറി ഇയാളുടെ സഹോദരനെ മര്‍ദിച്ചിരുന്നു. പിന്നാലെ സൈനുലിനെ ഫേസ് 3 പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു', ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചുകടന്ന് സഹോദരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, പണമിടപാടുമായി ബന്ധപ്പെട്ട് കടയിൽ തർക്കമുണ്ടായതായും തുടർന്ന് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്നും നോയിഡ പൊലീസ് ട്വിറ്ററിൽ കുറിച്ചു. ഈ സംഭവത്തെ എലിയെ കൊന്നതുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് വിവാദമായതോടെ സൈനുൽ ആബിദീനെ വെറുതെ വിടാന്‍ ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമീഷണർ ലക്ഷ്മി സിംഗ് നിർദേശിച്ചു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Keywords: News, National, Noida, Viral Video, Police, Case, Arrest, Investigation. Noida man held for ‘killing rat’, police chief later revokes arrest.
< !- START disable copy paste -->