'ആരും നിയമത്തിന് അതീതരല്ല, നീതി ഉറപ്പാക്കും'; ലഖിംപുര്‍ സംഭവത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാണരുതെന്ന് ദേശീയ അധ്യക്ഷന്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.10.2021) ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി നടപ്പാകുമെന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. ആരും നിയമത്തിന് അതീതരല്ലെന്നും, പ്രശ്നത്തിന് പരിഹാരം കാണാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണമായിരിക്കുമെന്നും നഡ്ഡ ദേശീയ മാധ്യമത്തോട് പറഞ്ഞു. ലഖിംപുര്‍ വിഷയത്തില്‍ പ്രതിപക്ഷ ആക്രമണം തുടരുന്നതിനിടെയാണ് വിശദീകരണം.
'ഈ സംഭവത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാണരുത്. മറിച്ച് മനുഷ്യത്വപരമായി കാണണം. ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ബി ജെ പി അധ്യക്ഷനെന്ന നിലയില്‍, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നേ എനിക്ക് പറയാനുള്ളൂ'- നഡ്ഡ വ്യക്തമാക്കി.
അതേസമയം, കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ലഖിംപുര്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ആശിഷ് എത്തിയത്. കൊലപാതകം ഉള്‍പെടെ 8 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുള്ളതിനാല്‍ ആശിഷിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ആശിഷ് അകത്തേക്ക് കയറിയതെന്നും വിവരമുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആശിഷിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകുന്നത് ശനിയാഴ്ചവരെ നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച ആശിഷ് പൊലീസിന് മുന്നിലെത്തുമെന്ന് പിതാവ് അജയ് മിശ്ര അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് കൈമാറുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
Keywords: News, National, India, New Delhi, Case, Minister, Farmer, Protest, Top-Headlines, Nobody Above Law: BJP president J P Nadda On Lakhimpur Kheri Violence Case#WATCH Son of MoS Home Ajay Mishra Teni, Ashish Mishra arrives at Crime Branch office, Lakhimpur
— ANI UP (@ANINewsUP) October 9, 2021
He was summoned by UP Police in connection with Lakhimpur violence. pic.twitter.com/g6wMpHYOKr