Narendra Modi | 'മോഡി യുഗത്തിൽ വിഐപി സംസ്കാരമില്ല'; പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഗുജറാതിൽ ആംബുലൻസിന് വഴിയൊരുക്കി; വീഡിയോ പങ്കിട്ട് ബിജെപി നേതാവ്
ന്യൂഡെൽഹി: (www.kasargodvartha.com) ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി ഏവരുടെയും ഹൃദയം കീഴടക്കുകയും കയ്യടി നേടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ബിജെപി നേതാവാണ് ഷെയർ ചെയ്തത്. ഗുജറാത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി ആംബുലൻസിന് വഴിയൊരുക്കുന്നതിനായി തന്റെ വാഹനവ്യൂഹം തടഞ്ഞുവെന്ന് വീഡിയോ അടിക്കുറിപ്പിൽ പറയുന്നു.
വിഐപി സംസ്‌കാരത്തിനെതിരായ പ്രധാനമന്ത്രിയുടെ മറ്റൊരു നീക്കമാണിതെന്നും ഇത് വലിയ മാനുഷിക നടപടിയാണെന്നും ബിജെപി വിശേഷിപ്പിച്ചു. 'അഹ്‌മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേ, ആംബുലൻസിന് വഴിയൊരുക്കുന്നതിനായി പ്രധാനമന്ത്രി മോദി ജിയുടെ കാസ്കേഡ് നിർത്തുന്നു. മോദി യുഗത്തിൽ വിഐപി സംസ്കാരം ഇല്ല', ബിജെപി നേതാവ് രുത്വിജ് പട്ടേൽ ട്വിറ്ററിൽ വീഡിയോ പങ്കിട്ടു കൊണ്ട് കുറിച്ചു.
ഇൻഡ്യയിലെ വിഐപി സംസ്‌കാരത്തിനെതിരെ എപ്പോഴും നിലകൊള്ളുന്ന പ്രധാനമന്ത്രി മോദി, 2017 ൽ വിഐപിക്ക് പകരം ഇപിഐ (ഓരോ വ്യക്തിയും പ്രധാനമാണ്) വേണമെന്നും വിഐപി മാനസികാവസ്ഥ ഇല്ലാതാക്കാൻ ഇൻഡ്യക്കാരോട് ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. ഓരോ വ്യക്തിക്കും മൂല്യവും പ്രാധാന്യവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഐപി സംസ്‌കാരത്തിന്റെ പ്രതീകമായി പണ്ടേ കരുതിയിരുന്ന ചുവന്ന ബീകണുകൾ ഉപയോഗിക്കുന്ന സമ്പ്രദായം നിർത്തലാക്കിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് എന്നത് ശ്രദ്ധേയമാണ്.On the way to Gandhinagar from Ahmedabad, PM Modi Ji's carcade stops to give way to an ambulance.
— Dr. Rutvij Patel (@DrRutvij) September 30, 2022
No VIP Culture in the Modi era❌ pic.twitter.com/rCtiF0VVaJ
നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഗുജറാത്തിലെതിയത്. രണ്ട് പതിറ്റാണ്ടിലേറെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് സ്വന്തം നാട്ടിലേക്ക് വന്നത്. 3,400 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും സമർപണവും വ്യാഴാഴ്ച സൂറതിൽ പ്രധാനമന്ത്രി നിർവഹിച്ചു.
Keywords: National,newdelhi,news,Top-Headlines,Latest-News,Narendra-Modi,Ambulance,BJP,Video,Twitter, 'No VIP culture in Modi era': PM's convoy gives way to ambulance in Gujarat, BJP leader shares video - WATCH