city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | 'പരിശോധിച്ചിരുന്നു, കണ്ടില്ല'; കർണാടകയിൽ ബിജെപി നേതാവ് അണ്ണാമലൈ ഹെലികോപ്റ്ററിൽ പണമിറക്കിയെന്ന കോൺഗ്രസ് ആരോപണത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ

മംഗ്ളുറു: (www.kasargodvartha.com) ബിജെപി തമിഴ് നാട് സംസ്ഥാന പ്രസിഡണ്ട് കെ അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയത് എന്ന് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ. അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ ഹെലികോപ്റ്ററിന്റേയൂം കാറിന്റേയും ഉപയോഗം, താമസം എന്നിവയുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് ഉഡുപി മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്താകുറിപ്പിൽ അറിയിച്ചു.

Election | 'പരിശോധിച്ചിരുന്നു, കണ്ടില്ല'; കർണാടകയിൽ ബിജെപി നേതാവ് അണ്ണാമലൈ ഹെലികോപ്റ്ററിൽ പണമിറക്കിയെന്ന കോൺഗ്രസ് ആരോപണത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ

ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉഡുപിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ് എസ് ടി - മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉഡുപി മണ്ഡലം മുനിസിപൽ കോർപറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും അണ്ണാമലൈയുടെ ബാഗും പരിശോധിച്ചിരുന്നു. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. സഞ്ചരിച്ച കാർ ഉദ്യാവർ ചെക് പോസ്റ്റിൽ പരിശോധിച്ചിരുന്നു. കടിയാലിക്കടുത്ത ഓഷ്യൻ പേൾ ഹോടെലിൽ ഉച്ച രണ്ടോടെയാണ് അണ്ണാമലൈ എത്തിയത്. കൗപ് മണ്ഡലം സന്ദർശിക്കാനാണ് താൻ എത്തിയതെന്ന് അണ്ണാമലൈ അറിയിച്ചതായും സീത വിശദീകരിച്ചു.

കൗപ് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി കൂടിയായ വിനയകുമാർ സൊറകെ തിങ്കളാഴ്ച ഉഡുപി മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് രാജ് കാന്തന്റെ പത്രിക സമർപണ ശേഷം ഉഡുപി കോൺഗ്രസ് ഭവനിൽ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അണ്ണാമലൈ പണം ഇറക്കി എന്ന ആരോപണം ഉന്നയിച്ചത്. കർണാടക പൊലീസ് ഉന്നത ഉദ്യോഗസ്ഥനായിരിക്കെയായിരുന്നു അണ്ണാമലൈ ഐപിഎസ് വിട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറിയത്.

Keywords: Manglore-News, National, News, Top-Headlines, Politics, BJP, Elaection, Karnataka, Congress, Police, No poll code violation by Annamalai, say election officials.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia