ഗര്‍ഭിണികള്‍ മാംസം കഴിക്കുന്നതിനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനും കേന്ദ്രസര്‍ക്കാര്‍ 'നിയന്ത്രണം'
Jun 14, 2017, 08:31 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14.06.2017) ഗര്‍ഭിണികള്‍ മാംസം കഴിക്കുന്നതിനും ലൈംഗിക ബന്ധത്തിലേര്പ്പെടുന്നതിനുമടക്കം കേന്ദ്രസര്‍ക്കാറിന്റെ 'നിയന്ത്രണം'. നിരവധി ഉപദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്.
ഗര്‍ഭകാലത്ത് മാംസ ഭക്ഷണം ഒഴിവാക്കുക, ലൈംഗിക ബന്ധങ്ങളും മോശം കൂട്ടുകെട്ടുകളും ഒഴിവാക്കുക, ആത്മീയ ചിന്തകളില്‍ മുഴുകുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി നിരവധി ഉപദേശങ്ങളാണ് ഗര്‍ഭിണികള്‍ക്കായി കേന്ദ്രം മുന്നോട്ട് വെക്കുന്നത്. മന്ത്രി ശ്രീപാദ് നായിക് ആണ് ബുക്ക്ലെറ്റ് പ്രകാശനം ചെയ്തത്.
ഗര്‍ഭിണികളുടെ ഭക്ഷണ കാര്യങ്ങളില്‍ വരെ കേന്ദ്രസര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യം പുലര്‍ത്തുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. വിഷയത്തോട് മന്ത്രി ശ്രീപാദ് നായിക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇവയൊക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നിർദേശങ്ങള്‍
ഭോഗം, കാമം, ക്രോധം, വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്ക്കുക
ഗര്‍ഭകാലത്ത് മാംസ ഭക്ഷണം ഒഴിവാക്കുക
ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ നല്ലത്
ശ്രേഷ്ഠരായ ആളുകളുടെ ജീവ ചരിത്രങ്ങള്‍ വായിക്കുക
മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക
നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക
മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രം തൂക്കിയിടുക. ഇത് ഉദരത്തിലുള്ള കുട്ടിയെയും സ്വാധീനിക്കും
ശാന്തരായി ഇരിക്കുക
എന്നാല്‍ ഇത്തരത്തില്‍ കഴിക്കണമെന്നോ കഴിക്കാതിരിക്കണമെന്നോ പറയേണ്ട ആവശ്യകതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സങ്കീര്‍ണതകളുള്ള പ്രസവ കേസുകളില്‍ മാത്രമേ സെക്സ് ഒഴിവാക്കണമെന്ന് പറയേണ്ട ആവശ്യകതയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല സന്തോഷിപ്പിക്കാന്‍ ഇന്നത് ചെയ്യണം, ചെയ്യരുത് എന്ന് പറയുന്നതിന് പകരം അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് വേണ്ടതെന്നും പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നു.
Keywords: New Delhi, news, Top-Headlines, India, National, Food, Meat, Book, No physical relation and non-veg? Government has some needless advice for pregnant women.