city-gold-ad-for-blogger

Amit Shah | മോഡി സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് വരെ ഒരിഞ്ച് ഭൂമി ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് അമിത് ഷാ; ചൈനീസ് ആക്രമണത്തിൽ ജീവഹാനിയോ ഗുരുതരമായ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


ന്യൂഡെൽഹി: (www.kasargodvartha.com) പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് വരെ നമ്മുടെ ഒരിഞ്ച് ഭൂമി ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചൽ പ്രദേശിലെ എൽഎസിയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആർഎ റദ്ദാക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചതെന്നും അമിത് ഷാ പാർലമെന്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
             
Amit Shah | മോഡി സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് വരെ ഒരിഞ്ച് ഭൂമി ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് അമിത് ഷാ; ചൈനീസ് ആക്രമണത്തിൽ ജീവഹാനിയോ ഗുരുതരമായ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. ഇത് എഫ്‌സിആർഎ ചട്ടങ്ങൾക്കനുസരിച്ചല്ലാത്തതിനാൽ അതിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി. ചൈനയോടുള്ള നെഹ്‌റുവിന്റെ സ്‌നേഹം കാരണമാണ് യുഎൻ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം സീറ്റ് ത്യജിക്കപ്പെട്ടതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്ക് ജീവഹാനിയോ ഗുരുതരമായ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച ലോക്‌സഭയിൽ പറഞ്ഞു. ഇന്ത്യന്‍ സേന ചൈനീസ് സൈനികരെ തുരത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും തമ്മിൽ 30 മാസത്തിലേറെയായി തുടരുന്ന അതിർത്തി തർക്കത്തിനിടയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച യാങ്‌സെയ്ക്ക് സമീപം ഏറ്റുമുട്ടൽ നടന്നത്. ഇരുരാജ്യങ്ങളിലെയും സൈനികർക്ക് പരുക്കേട്ടതായാണ് വിവരം.

Keywords: 'No One Can Capture Inch Of Land Till Modi Government In Power': Amit Shah, National,New Delhi,news,Top-Headlines,Narendra-Modi,Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia