Court | 'പ്ലസ് ടു കാർക്ക് ഭയമില്ലാതെ പ്രണയിക്കാൻ കഴിയണം'; ഡൽഹി ഹൈകോടതിയുടെ നിരീക്ഷണം ചർച്ചയായി

● 'കൗമാര ബന്ധങ്ങളിൽ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടത്'
● 'പ്രായപൂർത്തിയാകാത്തവരുടെ പ്രണയം ക്രിമിനൽ കേസിൽ അകപ്പെടുത്തരുത്'
● 'നിയമം കൗമാരബന്ധങ്ങളെ സാധാരണമായി കാണണം'
ന്യൂഡൽഹി: (KasargodVartha) കൗമാരക്കാരുടെ പരസ്പര സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന ഡൽഹി ഹൈകോടതിയുടെ നിരീക്ഷണം ചർച്ചയായി. പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ പേരിൽ 18 വയസ്സാകാറായവർ ഉൾപ്പെട്ട ബന്ധങ്ങളിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
സ്നേഹം മൗലികമായ മാനുസികാനുഭവമാണ്. കൗമാരക്കാർക്ക് വൈകാരിക ബന്ധങ്ങൾ ഉണ്ടാകാൻ അവകാശമുണ്ട്. പരസ്പര സമ്മതമുള്ളടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും, മാനിക്കാനും നിയമം മാറേണ്ടതുണ്ട്. കൗമാര ബന്ധങ്ങളുടെ കേസുകളിൽ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകുന്നതിനുമുമ്പ് പ്ലസ് ടു വിദ്യാർഥിനി 18 കാരനോടൊപ്പം വീടുവിട്ടുപോയ സംഭവത്തിൽ പോക്സോ ചുമത്തിയ കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ചൂഷണമോ, പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനൽ കേസിൽ അകപ്പെടുമോ എന്ന ഭയമില്ലാതെ കൗമാരക്കാർക്ക് പ്രണയിക്കാനാകണം. കൗമാരക്കാലത്തെ സ്നേഹബന്ധങ്ങൾ സാധാരണമാണെന്ന് തിരിച്ചറിയുന്ന നിലയിലേക്ക് നിയമം വരേണ്ടതുണ്ടെന്നും ജസ്റ്റിസ് ജസ്മിത് സിംഗ് പറഞ്ഞു.
ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം പല തരത്തിലായിരുന്നു. ചില ആളുകൾ കോടതിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്തു. പ്രായപൂർത്തിയാകാത്തവരുടെ പ്രണയബന്ധങ്ങളെ നിയമപരമായി സമീപിക്കുന്നതിലെ പോരായ്മകൾ കോടതി ചൂണ്ടിക്കാട്ടി എന്നത് നല്ല കാര്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൗമാരക്കാർക്ക് അവരുടെ വികാരങ്ങളെയും ബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാകാനും, ഉത്തരവാദിത്തത്തോടെ പെരുമാറാനും ഇത് സഹായിക്കുമെന്നും അവർ വാദിച്ചു.
എന്നാൽ മറ്റു ചില ആളുകൾ ഈ നിരീക്ഷണത്തെ എതിർത്ത്. പ്രായപൂർത്തിയാകാത്തവർ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് നിയമപരമായി ശരിയല്ലെന്നും, അത് കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു. കുട്ടികളുടെ പ്രായവും പക്വതയുമില്ലായ്മയും കണക്കിലെടുക്കാതെ ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Delhi High Court stated that teenage love should not be restricted by law as long as there is mutual consent, leading to a mixed response in social media.
#DelhiHighCourt #TeenageLove #Law #Pocso #TeenRights #CourtObservation