city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയില്‍ റോഡ് നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മാണം ഏറ്റെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: (www.kasargodvartha.com 12/05/2017) ഇന്ത്യയില്‍ റോഡ് നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ റോഡ് നിര്‍മാണം കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ദേശീയ പാത അതോറിറ്റി വിദേശ രാജ്യങ്ങളില്‍ റോഡ് നിര്‍മാണം ഏറ്റെടുക്കുവാന്‍ ആലോചിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സാര്‍ക്ക് രാജ്യങ്ങളില്‍ റോഡ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും പങ്കെടുക്കുമെന്നും ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ വിദേശ രാജ്യങ്ങളില്‍ റോഡ് നിര്‍മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം ഇന്ത്യയിലെ റോഡ് നിര്‍മാണത്തിനായിരിക്കും വിനിയോഗിക്കുന്നത്.

ഇന്ത്യയില്‍ റോഡ് നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മാണം ഏറ്റെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 387 ബില്യണ്‍ ഡോളര്‍ റോഡ് നിര്‍മാണത്തിനായി ചിലവഴിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് സൂചന. അതേസമയം അടിസ്ഥാന സൗകര്യമേഖലയില്‍ മോഡി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ദേശീയ പാത നിര്‍മാണത്തിലാണെന്നും റിപോര്‍ട്ടുകളുണ്ട്. ദക്ഷിണേഷ്യയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് മറികടക്കുന്നതിന്റെ ഭാഗം കൂടിയാണ് അയല്‍രാജ്യങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുവാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: India Planned to take over the road construction of Foreign Countries to collect money for India's road Construction

Keywords: New Delhi, India, Road, Minister, Election,Foreign Countries, SAARC, Tender, Sri Lanka, Profit, Government,Reports, China.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia