കളിക്കുന്നതിനിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് ഒമ്പതുവയസുകാരന് മരിച്ചു
May 26, 2013, 11:10 IST
മംഗലാപുരം: കളിക്കുന്നതിനിടെ വീട്ടുപരിസരത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ് ഒമ്പതു വയസുകാരന് ദാരുണമായി മരിച്ചു. മര്ണാലിക്കട്ടെ, കുതുപ്പാടി ഹുസ്ന മാന്ഷന് ഫഌറ്റ് ഉടമ അബ്ദുല്‍ സത്താറിന്റെ മകന് നദീം ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അത്താവറിലെ സരോജിനി മധുസൂദന്‍ കുഷെ സ്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ് നദീം. കളിക്കുന്നതിനിടെ ഫഌറ്റിന് സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ട്രാന്‍സ്ഫോര്‍മറില്‍ കുട്ടി കൈയ്യെത്തിപ്പിടിച്ച് തൊടുകയായിരുന്നു.
ട്രാന്‍സ്ഫോര്‍മറിന് ഇരുമ്പ് ഗ്രില്ല് കൊണ്ട് മറ സൃഷ്ടിച്ചിരുന്നുവെങ്കിലും അതില്‍ കയറി കൈകൊണ്ട് തൊടാവുന്നത്ര അകലത്തിലായിരുന്നു ട്രാന്‍സ്ഫോമര്‍ ഉള്ളത്. കുട്ടി കൗതുകത്തിന് ഗ്രില്ലില്‍ കയറി ട്രാന്‍സ്ഫോമറില്‍ തൊട്ടപ്പോള്‍ ഷോക്കടിക്കുകയായിരുന്നു.
ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയുടെ ആഘാതത്തില്‍ കുട്ടിയുടെ കൈ അറ്റു പോവുകയും ദേഹം മുഴുവന്‍ കരിയുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വൈദ്യുതി വകുപ്പ് അധികൃതരും കുട്ടിയുടെ മൃതദേഹം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പണ്ഡേശ്വരം പോലീസ് കേസെടുത്തു.
Keywords : Mangalore, Obituary, National, 9 Year Old, Student, Flat, Electrocuted, Marnamikatta, Nadeem, Abdul Sattar, Husna Mansion Flats, Kuthpady Road, Marnamikatta, High-Tension Transformer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.