Arrested | എന്‍ഐഎ അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശി പോപുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കുന്ന ഹവാല സംഘത്തില്‍ പെട്ടയാളെന്ന് ഉദ്യോഗസ്ഥര്‍; പിടിയിലായത് പ്രമാദമായ ഫുല്‍വാരിഷരീഫ് കേസിന്റെ അന്വേഷണത്തിനിടെ; 'സംഘത്തിന് വിദേശത്തും വേരുകള്‍'
Mar 8, 2023, 19:02 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ചൊവ്വാഴ്ച കാസര്‍കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തത് ബീഹാറിലെ ചമ്പാരന്‍ ജില്ലയില്‍ കൊലപാതകം നടത്താന്‍ പണമിടപാട് നടത്തിയെന്ന കേസില്‍. കര്‍ണാടകയില്‍ നിന്നുള്ള നാല് പേരെയും ഇതേകേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ആബിദ് (42), കര്‍ണാടക സ്വദേശികളായ മുഹമ്മദ് സിനാന്‍, സര്‍ഫറാസ് നവാസ്, ഇഖ്ബാല്‍, അബ്ദുല്‍ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മുതല്‍ കാസര്‍കോട്ടും ദക്ഷിണ കന്നഡയിലുമായി എട്ട് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം നടത്തിയ തിരച്ചിലില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പോപുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കുന്ന ഹവാല സംഘത്തില്‍ പെട്ടവരാണ് ഇവരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഫുല്‍വാരി ഷെരീഫില്‍ ബീഹാര്‍ പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടതാണ് കേസ്. ചമ്പാരന്‍ ജില്ലയില്‍ ഒരു യുവാവിനെ ഉന്മൂലനം ചെയ്യാന്‍ ഫുല്‍വാരിഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്ഐ പ്രവര്‍ത്തകര്‍ തോക്കും വെടിക്കോപ്പുകളും ഒരുക്കിയിരുന്നതായി എന്‍ഐഎ പറയുന്നു. കേസില്‍ മൂന്ന് പേര്‍ ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായിരുന്നു. അന്വേഷണത്തില്‍ ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഹവാല സംഘം പ്രവര്‍ത്തിക്കുന്നതായും യുഎഇയില്‍ വേരുകളുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
'കഴിഞ്ഞ സെപ്തംബര്‍ 27ന് നിരോധിച്ചിട്ടും പിഎഫ്‌ഐയും അതിന്റെ നേതാക്കളും അല്ലെങ്കില്‍ കേഡറുകളും തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടരുകയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഒരുക്കുകയും ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ഈ കേസിലെ പ്രതികളുടെയും സംശയിക്കുന്നവരുടെയും ബാങ്ക് അകൗണ്ടുകളില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ സര്‍ഫ്രാസ് നവാസ്, മുഹമ്മദ് സിനാന്‍ എന്നിവരിലേക്ക് അന്വേഷണം എത്തി.
ഇഖ്ബാലും മറ്റ് കൂട്ടാളികളും ദുബൈയില്‍ നിന്നും അബുദബിയില്‍ നിന്നും അനധികൃതമായി സ്വരൂപിച്ച പണം ഇന്‍ഡ്യയില്‍ മുഹമ്മദ് സിനാന്‍, സര്‍ഫ്രാസ് നവാസ്, അബ്ദുല്‍ റഫീഖ് എം, ആബിദ് എന്നിവര്‍ക്ക് കൈമാറി. സര്‍ഫറാസ്, സിനാന്‍, റഫീഖ് എന്നിവര്‍ ഈ പണം പ്രതികളുടെയും സംശയിക്കുന്നവരുടെയും വിവിധ ബാങ്ക് അകൗണ്ടുകളില്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി', എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹവാല കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് മുങ്ങിയ ആബിദിനെ നാട്ടിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും പട്നയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

Keywords: Latest-News, Kasaragod, Top-Headlines, National, New Delhi, Arrested, Popular Front of India, Crime, Political-News, Politics, Karnataka, NIA arrests five in Kerala, Karnataka over probe into PFI case in Bihar.
< !- START disable copy paste -->