'ഇത്തവണ ഉന്നം പിഴയ്ക്കില്ല'; മലാലയ്‌ക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍
ഇസ്‌ലാമബാദ്: (www.kasargodvartha.com 18.02.2021) നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുല്ല ഇഹ്‌സാന്‍ ആണ് ട്വിറ്ററില്‍ വധഭീഷണി മുഴക്കിയത്. ഉറുദു ഭാഷയിലുള്ള ട്വീറ്റില്‍ ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നും പറയുന്നു. ഭീഷണിയെ തുടര്‍ന്ന് ഇയാളുടെ അകൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു.
2012ല്‍ മലാലക്ക് നേരെ വെടിയുതിര്‍ത്തിന്റെ ഉത്തരവാദിത്വം ഇഹ്‌സാനുല്ല ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷവാറില്‍ പാകിസ്താനി ആര്‍മിയുടെ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലും പ്രതിയാണ് ഇഹ്‌സാനുല്ല. 134 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017ല്‍ ഇയാള്‍ അറസ്റ്റിലായി. 2020 ജനുവരിയിലാണ് ഇഹ്‌സാനുല്ല ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.
Keywords: News, National, Top-Headlines, Threatened, arrest ,Jail, ‘Next time, there will be no mistake’: Taliban militant threatens Malala Yousafzai