Honda Elevate | മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെയും ഹ്യുന്‍ഡായ് ക്രെറ്റയുടെയും പുതിയ എതിരാളി; ആഗോള അരങ്ങേറ്റത്തിനൊരുങ്ങി ഹോന്‍ഡ എലിവേറ്റ് എസ് യു വി; ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചിന് ഇനി ദിവസങ്ങള്‍ മാത്രം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ജാപനീസ് വാഹന ബ്രാന്‍ഡ് ഹോന്‍ഡയില്‍ നിന്നുള്ള എലിവേറ്റ് മിഡ് സൈസ് എസ് യു വി ആഗോള അരങ്ങേറ്റത്തിനൊരുങ്ങി. ഈ വര്‍ഷം ഇന്‍ഡ്യന്‍ വാഹന വിപണിയിലെ വലിയ ലോഞ്ചുകളില്‍ ഒന്നായിരിക്കുമിതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഹോന്‍ഡ ഈ ആഗോള എസ്യുവി ജൂണ്‍ ആറിന് അനാവരണം ചെയ്യും. അതിന്റെ ഇന്‍ഡ്യന്‍ ലോഞ്ച് 2023 ഓഗസ്റ്റില്‍ നടക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെയും ഹ്യുന്‍ഡായ് ക്രെറ്റയുടെയും പുതിയ എതിരാളിയായിട്ടാണിത് എത്തുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി
അതേസമയം ഹോന്‍ഡ എലിവേറ്റ് ലോഞ്ചിന് മുമ്പ് വീണ്ടും പരീക്ഷണത്തിനിടെ ക്യാമറയില്‍ കുടുങ്ങിയെന്നാണ് പുതിയ റിപോര്‍ടുകള്‍. ജൂണ്‍ ആറിന് നടക്കുന്ന ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി ജപാനിലെ റോഡുകളില്‍ ഹോന്‍ഡ എലിവേറ്റ് എസ് യു വി പരീക്ഷണം നടത്തിയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
ഈ എസ് യു വിയുടെ മുന്‍ഭാഗം എങ്ങനെയായിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണിക്കുന്നു. എലവേറ്റ് എസ് യു വിയുടെ ബോള്‍ഡായ റോഡ് സാന്നിധ്യം ചിത്രങ്ങളില്‍ വ്യക്തമാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. എലിവേറ്റ് എസ് യു വിയുടെ ഏക ഔദ്യോഗിക ചിത്രം ഹോന്‍ഡ നേരത്തെ പങ്കുവെച്ചിരുന്നു.
മുകളില്‍ നിന്ന് താഴേക്കുള്ള ചിത്രം ഒരു ചെറിയ ഇലക്ട്രിക് സണ്‍റൂഫുമായി വരുന്ന എലവേറ്റിനെ കാണിക്കുന്നു. റൂഫ് റെയിലുകള്‍, ഷാര്‍ക്-ഫിന് ആന്റിന, ബോഡി-നിറമുള്ള ഒആര്‍വിഎമുകള്‍ എന്നിവയാണ് സ്ഥിരീകരിച്ച മറ്റ് ഫീചറുകള്‍. പിന്‍ഭാഗത്ത്, എസ്യുവിക്ക് എലവേറ്റ് ബാഡ്ജിംഗിനൊപ്പം ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു എല്‍ഇഡി സ്ട്രിപും ലഭിക്കും. നിലവില്‍ പുതിയ തലമുറ ഹോന്‍ഡ സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടുകൂടിയ എലിവേറ്റ് എസ് യു വി ഹോന്‍ഡ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Keywords: New Delhi, News, National, Vehicle, Automobile, SVU, Honda Elevate, Launch, New Teaser For Honda Elevate Keeps The Hype Alive Ahead Of Its Debut On June 6.