city-gold-ad-for-blogger

കര്‍ഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണ് കാര്‍ഷിക നിയമങ്ങള്‍; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kasargodvartha.com 29.11.2020) കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. അധ്വാനിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധനാണ്. പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്കായി പുതിയ വാതിലുകള്‍ തുറന്നു നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഡെല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരുമായുള്ള ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വച്ചു. സര്‍ക്കാര്‍ പറയുന്ന ഇടത്തേക്ക് സമരകേന്ദ്രം മാറ്റാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിക്കുള്ളിലും ഡെല്‍ഹി അതിര്‍ത്തിയിലും നടത്തുന്ന കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നാലാം ദിനവും തുടരുകയാണ്. 

കര്‍ഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണ് കാര്‍ഷിക നിയമങ്ങള്‍; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

Keywords: News, National, New Delhi, PM, Prime Minister, Narendra-Modi, Top-Headlines, farmer, New Laws Met Long-Pending Demands Of Farmers: PM 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia