city-gold-ad-for-blogger

Congress President | കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും; ലഭിച്ചത് 7897 വോടുകള്‍; ശശി തരൂര്‍ നേടിയത് 1072 വോടുകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍. പോള്‍ ചെയ്ത വോടിന്റെ 90 ശതമാനം വോട് നേടിയാണ് ഖാര്‍ഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം 7,897 വോടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ശശി തരൂരിന് 1,072 വോടുകള്‍ ലഭിച്ചു. 24 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഗാന്ധി ഇതര അധ്യക്ഷനായിരിക്കും ഖാര്‍ഗെ.
                   
Congress President | കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും; ലഭിച്ചത് 7897 വോടുകള്‍; ശശി തരൂര്‍ നേടിയത് 1072 വോടുകള്‍
                   
ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കര്‍ണാടകയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രാവിലെ 10 മണിക്ക് ആരംഭിച്ച വോടെണ്ണല്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.
              
Congress President | കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും; ലഭിച്ചത് 7897 വോടുകള്‍; ശശി തരൂര്‍ നേടിയത് 1072 വോടുകള്‍


2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ താത്കാലികമായി അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധി ഏറ്റെടുത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

Keywords:  Latest-News, National, Top-Headlines, Election, Congress, Political-News, Politics, Mallikarjun Kharge, Shashi Tharoor, New Congress President - Mallikarjun Kharge: 7897, Shashi Tharoor: 1072.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia