നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് മക്കളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിടാനെത്തിയ വീട്ടമ്മ, വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ച ശേഷം പോലീസില്‍ വിവരമറിയിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു
Aug 24, 2017, 10:45 IST
പനജി: (www.kasargodvartha.com 23.08.2017) നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മക്കളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിടാനെത്തിയ വീട്ടമ്മയാണ് നവജാത ശിശുവിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ശിശുവിനെ വീട്ടിലേക്ക് കൊണ്ടുപോയി കുളിപ്പിച്ച ശേഷം പോലീസില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഡ്ഗാവ് ജില്ലാ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു.
ആണ്‍കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മുഖംമുഴുവന്‍ കൊതുകുകടിച്ച് ചുവന്ന നിലയിലായിരുന്നു. തലേദിവസം രാത്രി പ്രസവിച്ചയുടനെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, National, Top-Headlines, New born baby found abandoned
Keywords: news, National, Top-Headlines, New born baby found abandoned