city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉണ്ടാകുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2020) 2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉണ്ടാകുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം 150 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഓടിക്കാനും പദ്ധതിയുണ്ട്. 2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവെ നിര്‍മിക്കും. അടിസ്ഥാന മേഖലയ്ക്ക് 1.74 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാകും.

11000 കിലോമീറ്റര്‍ റെയില്‍വെ ട്രാക്ക് വൈദ്യുതീകരിക്കും. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 550 വൈഫൈ റെയില്‍വെ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍, 148 കിലോമീറ്ററില്‍ ബംഗളുരു സബര്‍ബന്‍ ട്രെയിന്‍ എന്നിവയ്ക്കും പദ്ധതിയുണ്ട്. ന്യൂഡെല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ല്‍ പൂര്‍ത്തിയാക്കും.

2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉണ്ടാകുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

Keywords: New Delhi, News, National, Budget, Minister, Business,  Aiport development, Finance Minister Nirmala Sitharaman, New airports and PPP model trains < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia