Registration | മെയ് 7ന് നടത്തുന്ന നീറ്റ് യുജി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നീട്ടി
ന്യൂഡെല്‍ഹി: (www.kasargodvartha.com) അഖിലേന്‍ഡ്യ മെഡികല്‍ പ്രവേശനത്തിനായി മെയ് 7ന് നടക്കുന്ന നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ( NEET-UG 2023) രജിസ്‌ട്രേഷന്‍ നീട്ടി. ശനിയാഴ്ച (ഏപ്രില്‍ 15) രാത്രി 11.59 വരെയാണ് നീട്ടിയത്. നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും അവസരം വിനിയോഗിക്കാവുന്നതാണ്.
ഇതുവരെ 20 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്കായി 18 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇത് 20 ലക്ഷമായി വര്‍ധിച്ചു.
Keywords: News, National, New Delhi, Delhi, NEET UG, Registration, Extended, April, Students, Education, Top-Headlines, NEET UG-registration extended till 15.