Criticism | കേന്ദ്രം കളിക്കുന്നത് യുവാക്കളുടെ ഭാവി വച്ച്; നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍; 19,20 തിയതികളില്‍ രാജ്യവ്യാപക പണിമുടക്ക്
പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചത് നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്രസര്‍കാര്‍ സമ്മതിച്ചതിന് പിന്നാലെ
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ക്രമക്കേടില്‍ അന്വേഷണം വേണം എന്ന് പ്രതിപക്ഷ പാര്‍ടികള്‍
ന്യൂഡെല്‍ഹി: (KasargodVartha) നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ടികള്‍. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്രസര്‍കാര്‍ സമ്മതിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചത്.
I was a member of Parliament's Standing Committee on Health and Family Welfare between 2014 and 2019 and recall broad support for NEET. But there were MPs, especially from Tamil Nadu, who had raised concerns that NEET would privilege CBSE students and would disadvantage youth…
— Jairam Ramesh (@Jairam_Ramesh) June 16, 2024
രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്നും ആദ്യം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍കാര്‍ പിന്നീട് നിലപാട് തിരുത്തി എന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ജയ്‌റാം രമേശ് എക്സില്‍ കുറിച്ചു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ക്രമക്കേടില്‍ അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം.
അതിനിടെ നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്. പണിമുടക്കിന് ഇന്‍ഡ്യാ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.