city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീറ്റ് പരീക്ഷക്ക് പൊതു ചോദ്യപ്പേപ്പര്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kasargodvartha.com 10/08/2017) നീറ്റ് പരീക്ഷക്ക് പൊതു ചോദ്യപ്പേപ്പര്‍ മതിയെന്ന് സുപ്രീം കോടതി. പരീക്ഷയ്ക്കായി പ്രാദേശിക ഭാഷകളില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ തയാറാക്കുന്നതിനെ വിമര്‍ശിച്ചാണ് സുപ്രീംകോടതിയുടെ നിലപാട്. പൊതു ചോദ്യപേപ്പര്‍ പ്രാദേശിക ഭാഷകളിലും മതിയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് നിരീക്ഷിച്ചത്.

പൊതു ചോദ്യപേപ്പര്‍ അല്ലാത്തതിനാല്‍ നീറ്റ് പരീക്ഷ എഴുതുന്ന 11.35 ലക്ഷം വിദ്യാര്‍ഥികളില്‍ 6.11 ലക്ഷം പേര്‍ക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ തയാറാക്കുന്ന ചോദ്യങ്ങളേക്കാള്‍ കടുപ്പമേറിയതാണ് പ്രാദേശിക ഭാഷകളിലുള്ള ചോദ്യങ്ങളെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

നീറ്റ് പരീക്ഷക്ക് പൊതു ചോദ്യപ്പേപ്പര്‍ മതിയെന്ന് സുപ്രീം കോടതി

നീറ്റ് 2017 പരീക്ഷയില്‍ ഉര്‍ദു ഭാഷ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സിബിഎസ്ഇ എന്നിവയുടെ നിലപാട് തേടുകയായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ പരീക്ഷ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഉര്‍ദു ഭാഷയും ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Students, news, Questain Paper, Neet Exam, Supreme Court, NEET 2017: Set up a common question paper for all students, SC directs CBSE.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia