city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Moon Mission | ചാന്ദ്രയാൻ 3 ദൗത്യത്തിൽ ഭാഗമായി കാസർകോട് സ്വദേശിയും; രാജ്യത്തിന്റെ അഭിമാന നേട്ടത്തിൽ കയ്യൊപ്പ് പതിപ്പിച്ച് വി സനോജ്

കാഞ്ഞങ്ങാട്: (www.kasargodvartha.com) ബഹിരാകാശ ഗവേഷണ രംഗത്ത് ഇൻഡ്യയുടെ അഭിമാനം വാനോളമുയർത്തിയ ചാന്ദ്രയാൻ 3 ചരിത്ര ദൗത്യത്തിൽ ഭാഗമായി കാസർകോട് സ്വദേശിയും. കാഞ്ഞങ്ങാട് പടന്നക്കാട്ടെ വി സനോജാണ് നാടിന് അഭിമാനമായത്. ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ സാറ്റലൈറ്റ് ഇന്‍റിഗ്രേഷന്‍ ആൻഡ് സെപറേഷന്‍ വിഭാഗത്തിലാണ് സനോജ് പ്രവർത്തിച്ചത്. നേരത്തെ ചാന്ദ്രയാന്‍ 2 ദൗത്യത്തിലും അദ്ദേഹം ഈ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. രാജ്യത്തിന്റെ സ്വപ്‌ന ദൗത്യത്തിൽ ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സനോജ് കാസർകോട് വാർത്തയോട് പറഞ്ഞു.

Moon Mission | ചാന്ദ്രയാൻ 3 ദൗത്യത്തിൽ ഭാഗമായി കാസർകോട് സ്വദേശിയും; രാജ്യത്തിന്റെ അഭിമാന നേട്ടത്തിൽ കയ്യൊപ്പ് പതിപ്പിച്ച് വി സനോജ്

2010 മുതല്‍ ഐഎസ്ആര്‍ഒ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയാണ് സനോജ്. ജിഎസ്എല്‍വി മാര്‍ക് 3 റോകറ്റ് വിജയകരമായി വികസിപ്പിക്കൂന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ജിഎസ്എൽവി 3 റോകറ്റ് ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിലും കൂടാതെ റോകറ്റ് വിക്ഷേപണ സമയത്ത് അവ വിച്ഛേദിക്കുന്ന വിഭാഗത്തിലുമാണ് പ്രവർത്തിച്ചത്‌. ഇൻഡ്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി മാർക് 3.

പിന്നീട് ജിഎസ്എൽവി മാർക് 3 റോകറ്റ് 2022 ഒക്ടോബറിൽ എൽവിഎം ത്രീ എന്ന പേരിൽ പുനർനാമകരണം ചെയ്തു. ഈ അത്യാധുനിക റോകറ്റാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിച്ചത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഇൻഡ്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള ജിഎസ്എല്‍വി മാര്‍ക് 3 ടീമില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ് സനോജ്. ഇതിലൂടെ മറ്റൊരു അഭിമാന നേട്ടത്തിലും ഈ യുവാവിന്റെ കയ്യൊപ്പ് പതിയും.

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളജിൽ നിന്നും എൻജിനിയറിങ് ബിരുദവും തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മെകാനിക്കൽ എൻജിനിയറിങിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ സനോജ് 2008 മുതൽ തിരുവനന്തപുരം ടെക്നോപാർകിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ് രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പുകളുടെ ഭാഗമാവാൻ അവസരമുണ്ടായത്.

എയറോനോടികൽ സൊസൈറ്റി ഓഫ് ഇൻഡ്യ, ആസ്ട്രനോടികല്‍ സൊസൈറ്റി ഓഫ് ഇൻഡ്യ, ഇന്‍സ്റ്റിറ്റ്യുഷന്‍ ഓഫ് എന്‍ജിനിയേര്‍സ്, സിസ്റ്റംസ് സൊസൈറ്റി ഓഫ് ഇൻഡ്യ തുടങ്ങിയവയില്‍ അംഗമാണ്. പടന്നക്കാട്ടെ നാരയണന്‍ കാരണവര്‍ - പി വി ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ. മക്കള്‍: ആഗ്നേയ്, ആരുഷ്. ഇപ്പോൾ തിരുവന്തപുരം പേട്ടയിലാണ് സനോജ് താമസിക്കുന്നത്. സജിന, സബിത എന്നിവർ സഹോദരങ്ങളാണ്.

Keywords: News, Kanhangad, Kasaragod, Kerala, Chandrayaan-3, ISRO, Science, Moon Mission, Native of Kasaragod also participated in Chandrayaan 3 mission.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia