Meet the Champion | ദേശീയ കായിക ദിനം: രാജ്യത്തെ 26 സ്‌കൂളുകളില്‍ ‘മീറ്റ് ദ ചാംപ്യൻ ' വൈകീട്ട്
Aug 29, 2022, 11:55 IST
ന്യൂഡെൽഹി: (www.kasargodvartha.com) ദേശീയ കായിക ദിനമായ തിങ്കളാഴ്ച രാജ്യത്തെ 26 സ്‌കൂളുകളില്‍ കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘മീറ്റ് ദ ചാംപ്യൻ ' സംഘടിപ്പിക്കും. വൈകുന്നേരം കായിക മന്ത്രി അനുരാഗ് താക്കൂറും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് രാജ്യത്തെ സ്പോര്‍ട്സ്, ഫിറ്റ് ഇൻഡ്യ ഫിറ്റ്നസ് താരങ്ങളുമായി വെര്‍ച്വലായി ആശയവിനിമയം നടത്തും.
കോമണ്‍വെല്‍ത് ഗെയിംസിലും ലോക ചാംപ്യൻഷിപിലും സ്വര്‍ണമെഡല്‍ ജേതാവായ നിഖാത് സരീന്‍, പാരാലിമ്പിക്സ്, സിഡബ്ല്യുജി മെഡല്‍ ജേതാവ് ഭാവിന പട്ടേല്‍, ടോക്യോ ഒളിംപിക്‌സ്, സിഡബ്ല്യുജി മെഡല്‍ ജേതാവ് മന്‍പ്രീത് സിംഗ് തുടങ്ങിയ പ്രമുഖ അത്‌ലറ്റുകള്‍ മീറ്റ് ദ ചാംപ്യന്റെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒളിംപിക്‌സ് ഗോള്‍ഡ് മെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് മീറ്റ് ദി ചാംപ്യന്‍സ് ക്യാംപയിന് തുടക്കമിട്ടത്. സ്‌കൂള്‍ സന്ദര്‍ശന വേളയില്‍, അത്ലറ്റുകള്‍ അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും വിദ്യാർഥികളുമായി പങ്കുവയ്ക്കും.
< !- START disable copy paste -->

Keywords: National Sports Day: Meet the Champions to be conducted in Schools, Newdelhi, News,Top-Headlines, Latest-News, National, Commonwealth-Games, school, Sports, Tokyo, Olympics.