city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH Development | ദേശീയ പാത വികസനം: വഴിമുട്ടി ജനങ്ങൾ; അടിപ്പാത വേണമെന്ന ആവശ്യം കൂടുതൽ സ്ഥലങ്ങളിൽ ശക്തമായി; അട്കത്ബയലിൽ ധർണാ സമരം തുടങ്ങി; അണങ്കൂരിൽ നിർമാണ പ്രവൃത്തികൾ തടഞ്ഞു

കാസർകോട്: (www.kasargodvartha.com) ദേശീയ പാത വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും പരാതികൾ. ഈ രീതിയിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയായാൽ ആവശ്യത്തിന് അടിപ്പാതകളോ മേൽപാലങ്ങളോ ഇല്ലാത്തത് മൂലം വഴിമുട്ടിയ അവസ്ഥയിലായിരിക്കുമെന്ന് ജനങ്ങൾ പറയുന്നു. നിലവിലെ റോഡിൽ നിന്ന് മറുവശത്ത് പോകണമെങ്കിൽ അഞ്ചോ ആറോ കിലോമീറ്ററുകൾ ചുറ്റിവരേണ്ട അവസ്ഥയായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നാടിനെ രണ്ടായി പിളർത്തി മതിലുകൾ പണിതതാണ് മിക്കയിടത്തും നിർമാണം. നിലവിലെ റോഡിൽനിന്ന് മീറ്ററുകൾ ഉയരത്തിലുള്ള നിർമാണം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
  
NH Development | ദേശീയ പാത വികസനം: വഴിമുട്ടി ജനങ്ങൾ; അടിപ്പാത വേണമെന്ന ആവശ്യം കൂടുതൽ സ്ഥലങ്ങളിൽ ശക്തമായി; അട്കത്ബയലിൽ ധർണാ സമരം തുടങ്ങി; അണങ്കൂരിൽ നിർമാണ പ്രവൃത്തികൾ തടഞ്ഞു

ഇതോടെ വഴിയടഞ്ഞ ജനങ്ങൾ മിക്കയിടത്തും പ്രതിഷേധവുമായി രംഗത്തുണ്ട്. അട്കത്ബയലിൽ അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ ധർണാ സമരം ആരംഭിച്ചു. അടിപ്പാതയില്ലാത്തത് 1500 ഓളം വിദ്യാർഥികൾ പഠിക്കുന്ന അട്കത്ബൽ സ്‌കൂളിനെ സാരമായി ബാധിക്കും. വിദ്യാർഥികൾ മറുവശം കടക്കാൻ പ്രയാസപ്പെടുമെന്ന് മാത്രമല്ല പൊതുജനങ്ങൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സ്‌കൂൾ പിടിഎ കമിറ്റിയുടെയും നാട്ടുകാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച പ്രതിഷേധത്തിന് തുടക്കമായത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ് ധർണ ഉദ്‌ഘാടനം ചെയ്തു. അഡ്വ. മുരളീധരൻ അധ്യക്ഷത വഹിച്ചു. അനീഷ് കെആർ സ്വാഗതം പറഞ്ഞു.
  
NH Development | ദേശീയ പാത വികസനം: വഴിമുട്ടി ജനങ്ങൾ; അടിപ്പാത വേണമെന്ന ആവശ്യം കൂടുതൽ സ്ഥലങ്ങളിൽ ശക്തമായി; അട്കത്ബയലിൽ ധർണാ സമരം തുടങ്ങി; അണങ്കൂരിൽ നിർമാണ പ്രവൃത്തികൾ തടഞ്ഞു

അതേസമയം അണങ്കൂരിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമിറ്റി പ്രവർത്തകർ റോഡ് നിർമാണ പ്രവൃത്തികൾ തടഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ഥലത്തെ ജെസിബി അടക്കമുള്ള വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞുവച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തികൾ നടത്തുന്നത്. പണി തുടങ്ങിയപ്പോൾ അടിപ്പാത നിർമിക്കുമെന്ന് ഉറപ്പ് തന്നതാണെന്നും പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും നഗരസഭ അംഗം പി രമേശ് പറഞ്ഞു. പെർവാഡിലും സമാന ആവശ്യവുമായി പ്രദേശവാസികൾ സമര രംഗത്താണ്.

Keywords:  kasaragod, Kerala, news, Top-Headlines, Latest-News, National highway, Development project, Anangoor, National, Adkathbail, Protest, National Highway Development: demands for underpasses become stronger in more places.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia