പൊതാവൂര്‍ എ.യു.പി.സ്കൂളിന് 'പര്യാവരന്‍ മിത്ര' അവാര്‍ഡ്
Oct 7, 2012, 22:13 IST
പൊതാവൂര്‍: പരിസ്ഥിതി സംരക്ഷണത്തിന് നൂതനമായ പ്രവര്‍ത്തനങ്ങളിലൂടെ പാരസ്ഥിതിക ബോധവല്‍ക്കരണത്തിന് നേതൃത്വം നല്കുന്ന വിദ്യാലയങ്ങള്‍ക്കുള്ള ദേശീയ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സെന്റര്‍ ഫോര്‍ എന്‍വയര്‍മെന്റ് എജ്യുക്കേ ഷന് ഏര്‍പ്പെടുത്തിയ 'പര്യാവരന്‍ മിത്ര' അവാര്‍ഡ് പൊതാവൂര്‍ എ.യു.പി.സ്കൂളിന്. പ്രകൃതി സംരക്ഷണത്തിന് ജൈവബധല് ഒരുക്കി മാത്രകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് പരമോന്നത പരിസ്ഥിതി അവാര്‍ഡായ 'പര്യാവരന്‍ മിത്ര' അവാര്‍ഡ് പൊതാവൂരിനെ തേടിയെത്തിയത്. ഈ ബഹുമതിക്ക് അര്‍ഹമാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വിദ്യാലയം കൂടിയാണിത്.
ജൈവ വൈവിധ്യ സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംരക്ഷണം എന്നീ അഞ്ച് മേഖലകളില്‍ നടത്തിയ മാത്രകാപരമായ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തെ ബഹുമതിക്ക് പാത്രമാക്കിയത്. കേരളാ വനംവകുപ്പിന്റെ സഹകരണത്തോടെ മൂന്ന് വര്‍ഷകാലംകൊണ്ട് പതിനെട്ട് കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായിരത്തോളം വൃക്ഷതൈകള്‍ നട്ട് സംരക്ഷിച്ച് നടപ്പിലാക്കിയ വഴിയോരതണല്‍ പദ്ധതി, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ചീമേനി ടൗണില്‍ നടപ്പിലാക്കിയ ഹരിത വല്‍ക്കരണ പരിപാടി,പൊതാവൂര്‍ മേലേടത്തറ ഭഗവതി ക്ഷേത്രത്തിന്റെ അതീനതയിലുള്ള മൂന്ന് കാവുകളുടെ സംരക്ഷണം, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഔഷധസസ്യവ്യാപനം, പച്ചക്കറി കൃഷി എന്നീ പ്രമുഖമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് സെന്റര്‍ ഫോര്‍ എന്‍വയര്‍മെന്റ് എജ്യുക്കേഷന്‍ വിദ്യാലയത്തിന് അവാര്‍ഡ് നല്കാന് തീരുമാനിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പ്രാഥമിക ഘട്ടത്തില്‍ പത്തുവീതം വിദ്യാലയങ്ങളെ സംസ്ഥാന സെന്ററുകള്‍ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അഹമ്മദാബാധിലുള്ള സി.ഇ.ഇ യുടെ സെക്രട്ടറിയേറ്റ് നിശ്ചയിച്ച് വിദഗ്ധ സമിതിയാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്.
160 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഹൈദരാബാധിലെ പതിനൊന്നാമത് അന്തര്‍ദേശീയ പരിസ്ഥിതി കണ്‍വെന്‍ഷനില്‍വെച്ച് ഈ മാസം പതിമൂന്നാം തീയ്യതി പുരസ്കാരം വിദ്യാലയത്തിനുവേണ്ടി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച അധ്യാപകന് കെ.എം. അനില്‍കുമാര്‍ ഏറ്റുവാങ്ങി.
പൊതാവൂരിന്റെ പുരസ്കാര ലബ്ധി; അനില്‍മാഷിന്റെ സമര്പ്പിതസാധന
യ്ക്കുള്ള അംഗീകാരം
![]() |
Anilkumar |
ജൈവവൈവിധ്യസംരക്ഷണം പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് വിദ്യാലയം പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. വിദ്യാലയം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജനകീയമുഖം നല്കാന് അനില്‍മാഷ് നടത്തുന്ന ശ്രമങ്ങളാണ് പൊതാവൂരിന്റെ ഈ നേട്ടങ്ങള്‍ക്കു മുന്നില്‍.
കുട്ടികളെ കര്മ്മോത്സകരാക്കിക്കൊണ്ട് പഠനത്തോടൊപ്പം പ്രമുഖമായ പാഠ്യേതര പ്രവര്‍ത്തനമായി പ്രകൃതി സംരക്ഷണത്തെ മാറ്റി തീര്‍ത്തതിനുള്ള അംഗീകാരമെന്നോണം 'പര്യാവരന്‍ മിത്ര' അധ്യാപക അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അഹമ്മദാബാധില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഏഷ്യാഫെസഫിക്ക് സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനീധീകരിച്ച് അദ്ദേഹം പങ്കെടുത്തിരുന്നു.
Keywords: National Paryavaran Mitra Award, Podavoor AUPS, Anilkumar Master, Kasaragod, Kerala, Malayalam news