city-gold-ad-for-blogger

ഫെബ്രുവരി 28ന് ദേശീയ പണിമുടക്ക്

ഫെബ്രുവരി 28ന് ദേശീയ പണിമുടക്ക്
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്തട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
വിലക്കയറ്റം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും, പെട്രോളിയം ഉല്‍പന്നങ്ങളുടെ അടിക്കടിയുള്ള വിലകയറ്റം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാകെ സംരക്ഷണം നല്‍കാനുള്ള സുരക്ഷാനിധി രൂപീകരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണം, പെന്‍ഷന്‍ പദ്ധതികള്‍ നിര്‍ത്തല്‍ ചെയ്യല്‍, ക്ഷേമാശ്വാസ പദ്ധതികള്‍ ഇല്ലായ്മ ചെയ്യല്‍, കരാര്‍വത്കരണം, മിനിമം കൂലി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയപണിമുടക്ക് നടത്തുന്നത്.
2010 സെപ്തംബര്‍ ഏഴിന് പണിമുടക്കും തുടര്‍ന്ന് പ്രക്ഷോഭ പരിപാടികളും, 2011 നവംബര്‍ എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരവും സത്യാഗ്രഹവും നടത്തിയെങ്കിലും സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ പോലും തയ്യാറായിട്ടില്ല. തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമരം തുടരാനുള്ള സംയുക്ത സമിതി തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഫെബ്രുവരി 27ന് അര്‍ദ്ധരാത്രി മുതല്‍ 28ന് അര്‍ദ്ധരാത്രി വരെ ഒരു ദിവസം പണിമുടക്ക്  നടത്തുന്നത്‌ . കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും, കേന്ദ്ര-സംസ്ഥാന ജീവനക്കാരും, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ടെലികോം, മേഖലകളിലെ ജീവനക്കാരും കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.
ദേശീയ പണിമുടക്ക് ജില്ലയില്‍ വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13ന് പണിമുടക്ക് നോട്ടീസ് നല്‍കി.
സമര പ്രചരണത്തിന്റെ ഭാഗമായി 20, 21 തീയ്യതികളില്‍ രണ്ട് പ്രചരണ ജാഥകള്‍ ജില്ലയില്‍ നടത്തും. 24ന് ജില്ലയിലെ 38 പഞ്ചയത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും തൊഴിലാളികളുടെ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും.
27ന് വൈകുന്നേരം പഞ്ചായത്തുകളിലും നഗരസഭകളിലും പണിമുടക്ക് വിളംബര ജാഥ നടക്കും. 28ന് പണിമുടക്കിയ തൊഴിലാളികളില്‍ ജില്ലയില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ പി. രാഘവന്‍, കെ.വി കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, കെ. അമ്പാടി, എം. ബാബു, സി.എം.എ ജലീല്‍, മജീദ് തളങ്കര എന്നിവര്‍ സംബന്ധിച്ചു.
Keywords: kasaragod, Trade-union, Press meet, Strike

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia