സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യം, എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കും: മോഡി
Aug 15, 2017, 10:22 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 15.08.2017) സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഗോരഖ്പുരിലുണ്ടായ ദുരന്തക്കെ കുറിച്ചും മോഡി സംസാരിച്ചു. നിരപരാധികളായ കുട്ടികളുടെ മരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഗോരഖ്പുര്‍ ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 -ാം വാര്‍ഷികമാണ് ഇത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികവും, ബാലഗംഗാധര തിലകന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125-ാം വാര്‍ഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പുതിയൊരു ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും എല്ലാ ജനങ്ങളും രാജ്യത്ത് തുല്യരാണെന്നും ആരും വലുതോ ചെറുതോ എന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി ഒന്ന് എന്നത് സാധാരണ ദിനമായിരിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Narendra-Modi, National, news, Top-Headlines, Narendra Modi's Independence Day speech