രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി
Nov 4, 2017, 13:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.11.2017) രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞതായും ആവശ്യമെങ്കില്‍ ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മോഡി അറിയിച്ചു. വ്യവസായ സൗഹാര്‍ദ രാജ്യമായതിലൂടെ ഇന്ത്യയില്‍ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയത്. പരിഷ്കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യമെന്നും മോഡി വ്യക്തമാക്കി. വ്യവസായ സൗഹൃദ രാജ്യങ്ങള്‍ക്ക് ലോകബാങ്ക് നല്കുന്ന റാങ്കിങ്ങില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 100ാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാര നടപടികളാണ് റാങ്കിങ് ഉയരാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Top-Headlines, GST, Narendra-Modi, Narendra Modi says GST to improve India’s business ranking further.