city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lifestyle | യോഗയോടെ ദിനചര്യയ്ക്ക് തുടക്കം; എരിവുള്ള ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കും; നല്ല വസ്ത്രം ധരിക്കാനും സ്വയം ഭംഗിയായി സൂക്ഷിക്കാനും ഇഷ്ടം; 72 തികയുന്ന നരേന്ദ്ര മോഡിയുടെ ജീവിതശൈലി ഇങ്ങനെ

ന്യൂഡെൽഹി:  (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ശനിയാഴ്ച 72 വയസ് തികയും. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഊർജവും ശാരീരികക്ഷമതയും എല്ലാവർക്കും പ്രചോദനമാണ്. ദിനചര്യകളും ഭക്ഷണശീലങ്ങളും കൊണ്ട് മോഡി പ്രവർത്തകർക്കിടയിൽ ജനപ്രിയനാണ്. മോദിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണക്രമവും വ്യായാമവും എങ്ങനെയാണെന്ന് നോക്കാം.        

Lifestyle | യോഗയോടെ ദിനചര്യയ്ക്ക് തുടക്കം; എരിവുള്ള ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കും; നല്ല വസ്ത്രം ധരിക്കാനും സ്വയം ഭംഗിയായി സൂക്ഷിക്കാനും ഇഷ്ടം; 72 തികയുന്ന നരേന്ദ്ര മോഡിയുടെ ജീവിതശൈലി ഇങ്ങനെ

യോഗയുടെ ആരാധകനാണ് മോദി

മോദി യോഗയുടെ പിന്തുണക്കാരനാണ്. ശാരീരികമായി മാത്രമല്ല മാനസികാരോഗ്യത്തിനും യോഗ വളരെ പ്രധാനമാണ്. പ്രഭാത നടത്തത്തിലും ധ്യാനത്തിലുമാണ് പ്രധാനമന്ത്രി മോദി തന്റെ ദിവസം ആരംഭിക്കുന്നത്. ഇതോടൊപ്പം യോഗാസനവും പ്രാണായാമവും സൂര്യനമസ്‌കാരവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. 

ഭക്ഷണക്രമം

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ അദ്ദേഹത്തിന്റെ ഭക്ഷണക്രമം ഏറെ ചർച ചെയ്യപ്പെട്ടിരുന്നു. മോദി ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്, കൂടാതെ എരിവുള്ള ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ഗുജറാതി ഭക്ഷണവും കിച്ചടിയുമാണ് പ്രിയപ്പെട്ട വിഭവം. ഇതോടൊപ്പം തൈരും ദിവസവും ഭക്ഷണത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള പൊറോടകളും കൂണുകളും ഭക്ഷണത്തിൽ ഉൾപെടുത്തുമെന്ന് പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് ഡിഎൻഎ റിപോർട് ചെയ്തിരുന്നു. ഹിമാചൽ പ്രദേശിലെ കൂണിൽ ഗുണമേന്മ ഏറെയുണ്ട്. 

ഇഷ്ടങ്ങൾ 

നരേന്ദ്ര മോദിക്ക് റിസ്റ്റ് വാചുകളോടും ഫൗണ്ടൻ പേനകളോടും വലിയ ഇഷ്ടമാണ്. അതേ സമയം തന്നെക്കുറിച്ചെഴുതിയ 'നരേന്ദ്ര മോദി - ദ മാൻ' എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഹോബികളും വസ്ത്രങ്ങളും പറഞ്ഞിട്ടുണ്ട്. നല്ല വസ്ത്രം ധരിക്കാനും സ്വയം ഭംഗിയായി സൂക്ഷിക്കാനുമാണ് നരേന്ദ്രമോദി ആദ്യകാലം മുതൽ ഇഷ്ടപ്പെടുന്നത്. 

Keywords: National,news,Top-Headlines,Latest-News,Narendra-Modi,PM-Modi-B'day,Food,Health, Narendra Modi: Lifestyle, Daily Routine and Fitness Secret.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia