3 ദിവസത്തെ വിദേശ പര്യടനം; പ്രധാനമന്ത്രി യാത്ര പുറപ്പെട്ടു
Jun 24, 2017, 09:32 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 24.06.2017) മൂന്നു ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പുറപ്പെട്ടു. ശനിയാഴ്ച പോര്‍ച്ചുഗലിലും ഞായറാഴ്ച യു.എസിലും തിങ്കളാഴ്ച നെതര്‍ലാന്റിലും മോഡി സന്ദര്‍ശിക്കും. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള യാത്രയാണിതെന്ന് നരേന്ദ്ര മോഡി പറഞ്ഞു.
ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുന്നത് രാജ്യത്തിനും ലോകത്തിനും ഗുണമാകുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഇത് അഞ്ചാമത്തെ തവണയാണ് മോഡി അമേരിക്കയിലേക്കു പറക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി ചുമതലയേറ്റതിനു ശേഷം ഇതാദ്യമാണ് മോഡി അമേരിക്ക സന്ദര്‍ശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, Top-Headlines, news, Narendra-Modi, Narendra Modi leaves for 3-nation tour
Keywords: New Delhi, National, Top-Headlines, news, Narendra-Modi, Narendra Modi leaves for 3-nation tour