ത്രിപുരയില്‍ ബിപ്ലവ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന നേതാവ് അദ്വാനിയെ മൈന്റ് ചെയ്തില്ല, കൈകൂപ്പി നിന്നിട്ടും മറ്റുള്ളവരെ അഭിവാദ്യം ചെയ്ത് നീങ്ങിയ മോദിയുടെ വീഡിയോ വൈറലാകുന്നു
Mar 10, 2018, 12:53 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 10/03/2018) ത്രിപുരയില്‍ ബിപ്ലവ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന നേതാവ് അദ്വാനിയെ മൈന്റ് ചെയ്തില്ല, കൈകൂപ്പി നിന്നിട്ടും മറ്റുള്ളവരെ അഭിവാദ്യം ചെയ്ത് നീങ്ങിയ മോദിയുടെ വീഡിയോ വൈറലാകുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും തന്റെ രാഷ്ട്രീയഗുരുവുമായ എല്‍കെ അദ്വാനിയെയാണ് നരേന്ദ്രമോദി പൊതുവേദിയില്‍ അവഗണിച്ചത്. ത്രിപുരയിലെ ബിപ്ലവ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ തനിക്ക് നേരെ കൈകൂപ്പിയ അദ്വാനിയെ അവഗണിച്ച് നടന്നുനീങ്ങുന്ന മോദിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
വേദിയിലേക്ക് കടന്നുവന്ന മോദി അമിത് ഷാ, മുരളീമനോഹര്‍ ജോഷി,രാജ് നാഥ് സിങ് എന്നിവരെയെല്ലാം പ്രത്യഭിവാദനം ചെയ്‌തെങ്കിലും അദ്വാനിയെ മാത്രം അവഗണിച്ച് മുന്നോട്ട് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അദ്വാനിക്ക് സമീപം നിന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോട് സൗഹൃദസംഭാഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് വേദിയിലുണ്ടായ മറ്റുള്ളവരെയെല്ലാം അഭിവാദ്യം ചെയ്യുന്നുണ്ടെങ്കിലും തന്റെ രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിയെ അവഗണ്ച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ഗുരുവിന് മോദിയുടെ ഗുരുദക്ഷിണ എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
Keywords: News, New Delhi, National, Top-Headlines, Video, Narendra-Modi, Social-Media, Narendra Modi Avoide L K Adwani

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Modi gadu Adwani garine Avamaanichina vantininda vishamunna kroorudu okkappudu Adwani gari kindha panicheshinodu E modi gadu pic.twitter.com/P0bpsAXSod— Nagarjunagoud7 (@Nagarjunagoud72) March 9, 2018
Keywords: News, New Delhi, National, Top-Headlines, Video, Narendra-Modi, Social-Media, Narendra Modi Avoide L K Adwani