മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി
Aug 29, 2017, 09:55 IST
മുംബൈ: (www.kasargodvartha.com 29.08.2017) മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി. മഹാരാഷ്ട്ര കല്ല്യാണിന് സമീപമാണ് നാഗ്പൂര്‍- മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റിയത്. അഞ്ച് കോച്ചുകളും എഞ്ചിനുമാണ് പാളം തെറ്റിയത്. ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. പത്തുദിവസത്തിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ ട്രെയിനപകടമാണ് ഇത്.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയാണ് ട്രെയിനപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയാണ് ട്രെയിനപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Train, Nagpur-Mumbai Duronto Express derails
Keywords: News, National, Top-Headlines, Train, Nagpur-Mumbai Duronto Express derails