NA Haris | ശാന്തിനഗര്‍ നിലനിര്‍ത്തി എന്‍ എ ഹാരിസ്; തുടര്‍ച്ചയായ നാലാം ജയം; അഭിമാനത്തില്‍ കാസര്‍കോടും
May 13, 2023, 13:47 IST
ബെംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെംഗ്‌ളുറു നഗരത്തിലെ ശാന്തിനഗര്‍ മണ്ഡലം നിലനിര്‍ത്തി കോണ്‍ഗ്രസ് നേതാവ് എന്‍ എ ഹാരിസ്. 7000 ലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് ഹാരിസ് തുടര്‍ച്ചയായ നാലാം വിജയം നേടിയത്. ഇത് ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം വോടെണ്ണലിന് ശേഷം പ്രതികരിച്ചു.
എന്‍ എ ഹാരിസ് 59994 വോടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 52858 വോടാണ് ലഭിച്ചത്. ജെ ഡി എസ് സ്ഥാനാര്‍ഥിക്ക് 807 വോടുകള്‍ മാത്രമാണ് നേടാനായത്. 2008, 2013, 2018 വര്‍ഷങ്ങളില്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ തുടര്‍ചയായ വിജയമായിരുന്നു എന്‍ എ ഹാരിസിന് ലഭിച്ചത്. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഡിയു മല്ലികാര്‍ജുനയെ 13,797 വോടുകള്‍ക്കും 2013ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ 20,205 വോടുകള്‍ക്കും 2018ല്‍ ബിജെപിയിലെ കെ വാസുദേവ മൂര്‍ത്തിയെ തന്നെ 18,205 വോടുകള്‍ക്കും തോല്‍പിച്ചാണ് ഹാരിസ് നിയമസഭയിലെത്തിയത്.
കാസര്‍കോട് മേല്‍പറമ്പ് കീഴൂര്‍ സ്വദേശിയാണ് എന്‍എ ഹാരിസ്. പിതാവും വ്യവസായിയും രാഷ്ട്രീയക്കാരനുമായ എന്‍ എ മുഹമ്മദിന്റെ വഴിയെയാണ് ഹാരിസും രാഷ്ട്രീയത്തിലെത്തിയത്. ഹാരിസിന്റെ വിജയം കാസര്‍കോടിനും അഭിമാനമായി.

Keywords: Bangalore News, Shanti Nagar News, Malayalam News, Karnataka Election News, Congress, NA Haris, NA Haris wins from Shanti Nagar constituency.
< !- START disable copy paste -->