ഒന്നര വര്‍ഷത്തിനുള്ളില്‍ അഭിഭാഷകന്‍ സ്വന്തമാക്കിയത് സുന്ദരികളായ 3 യുവതികളെ; വിവാഹ തട്ടിപ്പ് പുറത്തുവന്നതോടെ 3 പീഡനക്കേസുകളില്‍ കുടുങ്ങി നിയമജ്ഞന്‍, സിനിമാരംഗങ്ങളെ വെല്ലുന്ന നാടകത്തിലൂടെ ലക്ഷ്യമിട്ടത് പണ സമ്പാദനം
മൈസൂരു: (www.kasargodvartha.com 07.01.2022) ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്ന് യുവതികളെ വിവാഹം ചെയ്ത അഭിഭാഷകനെതിരെ മൂന്ന് ഭാര്യമാരുടെ പരാതികളില്‍ മൂന്ന് പീഡനക്കേസുകള്‍ ലഭിച്ചതായി പൊലീസ്. മൈസൂരു ജില്ലയിലെ കെആര്‍ നഗരചന്ദഗലുവിലെ അഡ്വ. സിവി സുനില്‍ കുമാറിനെതിരെയാണ് മൂന്ന് പീഡന പരാതികള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുനില്‍കുമാര്‍ മൂന്ന് യുവതികളെ വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ആദ്യഭാര്യയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന സുനില്‍കുമാര്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് മറ്റ് രണ്ടുഭാര്യമാരും പരാതികളുമായി രംഗത്തെത്തിയത്. നല്‍കി. രണ്ട് കേസുകളില്‍ പൊലീസിന് പിടികൊടുക്കാതെ അഭിഭാഷകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നര വര്‍ഷത്തിനുള്ളിലാണ് മൂന്ന് യുവതികളെ സുനില്‍കുമാര്‍ വിവാഹം ചെയ്തത്.
ശിവമോഗയിലെ ഒരു യുവതിയുമായി മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സുനില്‍ ഈ യുവതിയെ വ്യാജവിവാഹ സെര്‍ടിഫികറ്റ് തരപ്പെടുത്തി ഒപ്പം താമസിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇയാള്‍ 2020 ജൂണ്‍ 18ന് ലളിതമായ ചടങ്ങില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം ശിവമോഗ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയും രണ്ടാം വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതി 2020 നവംബര്‍ 10ന് കെആര്‍ നഗര്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയതിന് പിന്നാലെ കേസെടുക്കുകയും സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും പ്രതി റിമാന്‍ഡിലാവുകയും ചെയ്തു.
കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ സുനില്‍കുമാര്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കെ 2021 ജൂലൈയില്‍ മൈസൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ആദ്യ ഭാര്യയുമായുള്ള വിവാഹ സെര്‍ടിഫികറ്റ് ലഭിച്ച യുവതി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേസിന്റെ നടത്തിപ്പിനായി ആറുലക്ഷം രൂപ വേണമെന്നും സുനില്‍കുമാര്‍ രണ്ടാം ഭാര്യയോട് ആവശ്യപ്പെട്ടു. കൂടുതല്‍ പണമാവശ്യപ്പെട്ട് മൈസൂര്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങതോടെ യുവതി തന്റെ വീട്ടിലേക്ക് പോയി.
പിന്നീട് സുനില്‍കുമാര്‍ ബെംഗ്‌ളൂറു സ്വദേശിനിയായ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും 2021 ഡിസംബര്‍ രണ്ടിന് ഈ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ബെംഗ്‌ളൂറു യുവതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കിയ സുനില്‍കുമാര്‍ നല്ലൊരു തുക പിന്‍വലിച്ചതോടെ ബെംഗ്‌ളൂറു സ്വദേശിനി അഭിഭാഷകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഈ വിവരമറിഞ്ഞ മൈസൂര്‍ സ്വദേശിനിയും സുനില്‍കുമാറിനെതിരെ പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് സുനില്‍ ഒളിവില്‍ പോകുകയായിരുന്നു.
Keywords: Mysore, News, National, Top-Headlines, Marriage, Police, Complaint, Wife, Mysuru, Lawyer, Money, Mysuru: Liar lawyer scores three wives in just 1.5 years for easy money
< !- START disable copy paste -->